|    Feb 24 Sat, 2018 10:00 am
FLASH NEWS
Home   >  Kerala   >  

സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക്

Published : 16th June 2017 | Posted By: mi.ptk

കൊച്ചി: വ്യവസായിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ആരോപണവിധേയനായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാകമ്മിറ്റിയുമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
വ്യവസായിയെ തട്ടികൊണ്ടുപോകുകയും തടവില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. പിന്നീട് പാര്‍ട്ടി നിശ്ചയിച്ച അന്വേഷണ കമ്മീഷന്‍ സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് സക്കീര്‍ ഹുസൈനെ വീണ്ടും നിയമിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss