|    Apr 27 Thu, 2017 10:43 am
FLASH NEWS

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published : 5th November 2016 | Posted By: mi.ptk

zakir-hussain

കൊച്ചി: വ്യവസായിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ആരോപണം നേരിടുന്ന സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സക്കീര്‍ ഹുസൈന്‍ ഇന്ന് പൊലീസില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ട്.

സര്‍ക്കീര്‍ ഹുസൈന് ജാ്മ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ജാമ്യം അനുവദിച്ചാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി അന്വേഷണത്തില്‍ ഇടപെടുമെന്ന് പ്രോസിക്യൂഷന്‍ കേടതിയില്‍ വാദിച്ചു. വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. 2015 ജൂണില്‍ വെണ്ണല സ്വദേശിയായ ജൂബി പൗലോസിനെ സിദ്ദീഖ്, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day