|    Jun 25 Sun, 2017 12:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സക്കീര്‍ ഹുസയ്‌നെതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കും

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീര്‍ ഹുസയ്‌നെതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെയാണ് അന്വേഷണത്തിന് ഏകാംഗ കമ്മീഷനായി നിയോഗിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി സംഭവം അന്വേഷിക്കുന്നതിന് പാര്‍ട്ടി തൃശൂര്‍ ഘടകത്തെയും ചുമതലപ്പെടുത്തി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സക്കീര്‍ ഹുസയ്‌നെ കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാന്‍ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നു.
വനിതാ സംരംഭകയെ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി 75 ലക്ഷം രൂപയും ആഡംബര കാറും ആഭരണങ്ങളും തട്ടിയെടുത്തെന്നാണ് സക്കീര്‍ ഹുസയ്‌നെതിരായ പരാതി. കൊച്ചിയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി രൂപീകരിച്ച സിറ്റി ട്രാഫിക് ടാസ്‌ക്‌ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണ് സക്കീറിനെതിരേയുള്ളത്. സക്കീര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സക്കീര്‍ നിരപരാധിയാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നു വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക