|    Jan 24 Tue, 2017 8:33 am

സക്കരിയ വീണ്ടും കാരാഗൃഹത്തിലേക്ക്; കണ്ണീര്‍നനവോടെ യാത്രചൊല്ലി

Published : 21st August 2016 | Posted By: SMR

പരപ്പനങ്ങാടി: സഹോദരന്റെ വിവാഹത്തിനെത്തിയ സക്കരിയ വീണ്ടും കാരാഗൃഹത്തിലേക്കു യാത്ര തിരിച്ചു. യാത്രപറച്ചി ല്‍ ഒരു കുടുംബത്തിന്റെ കണ്ണീരായി മാറി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് കോണിയത്ത് സക്കരിയ ബംഗളൂരു അഗ്രഹാര ജയിലിന്റെ ഇരുമ്പഴികള്‍ക്കുള്ളിലേക്കു ജാമ്യദിവസം അവസാനിക്കുന്ന വേളയില്‍ യാത്രയായത്.
പുലര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി കുടുംബത്തോട് യാത്ര പറഞ്ഞു പോവുകയാണെന്ന് അറിയിച്ചു. പോയിവരൂവെന്ന് മറുപടി പറയുമ്പോള്‍ ഒരാളും കരയാതിരുന്നില്ല. അവസാനം ഉമ്മ ബിയ്യുമ്മയോടും വല്ല്യുമ്മയോടും യാത്ര പറയുമ്പോള്‍ കാരിരുമ്പുകള്‍ക്കുള്ളില്‍ ആര്‍ജിച്ചെടുത്ത സക്കരിയയുടെ മനസ്സ് പഴയ പത്തൊമ്പതുകാരനായി മാറുകയായിരുന്നു. ഹൃദയം പൊട്ടി കരഞ്ഞുപോയി ഈ ഹതഭാഗ്യന്‍. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ണാടക പോലിസ് കള്ളക്കഥകള്‍ മെനഞ്ഞ് ഈ യുവാവിനെ തട്ടിക്കൊണ്ടുപോവുമ്പോള്‍ യാത്ര പറച്ചിലില്ലായിരുന്നു. പക്ഷേ, വിധി രണ്ടു ദിവസത്തെ ജാമ്യത്തിന്റെ രൂപത്തില്‍ കടന്നുവന്നപ്പോള്‍ യാത്രപറച്ചില്‍ തീരാദുഃഖമായി മാറി. 80 പിന്നിട്ട വല്ല്യുമ്മ ഇനി മോനെ കാണാന്‍ കഴിയുമോയെന്നു ചോദിച്ചപ്പോള്‍ കണ്ടുനിന്നവര്‍ കൂട്ടക്കരച്ചിലായി. ആരൊക്കെയോ രചിച്ച് തിരക്കഥയെഴുതിയ നാടകത്തിന് വീണ്ടും കളമൊരുങ്ങി യാത്രയാവുകയായിരുന്നു സക്കരിയ. ഇനി നിരപരാധിയായി നീതിപീഠം ഇറക്കിവിടുമ്പോള്‍ അടുത്തുതന്നെ എത്തിച്ചേരുമെന്നു പറഞ്ഞ് യുവാവ് പടിയിറങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക