|    Nov 23 Thu, 2017 3:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സക്കരിയയുടെ സഹോദരന്‍ ദുബയില്‍ നിര്യാതനായി

Published : 20th April 2017 | Posted By: fsq

 

പരപ്പനങ്ങാടി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ത്ത് ബംഗളൂരു അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന കോണിയത്ത് സക്കരിയയുടെ ജ്യേഷ്ഠ സഹോദരന്‍ പരപ്പനങ്ങാടി വാണിയംപറമ്പത്ത് കോണിയത്ത് ശരീഫ്(31) ഹൃദയാഘാതം മൂലം ദുബയിലെ ജോലി സ്ഥലത്ത് നിര്യാതനായി. ഒമ്പതുമാസങ്ങള്‍ക്കുമുമ്പാണു വിവാഹം കഴിഞ്ഞ ശരീഫ് ജോലിക്കായി വിദേശത്തേക്കു പോയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യത്തില്‍ സക്കരിയ നാട്ടിലെത്തിയിരുന്നു. സഹോദരന്റെ മരണവിവരം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇടക്കാല ജാമ്യം തേടി മയ്യിത്ത് കാണാനായി സക്കരിയ ഇന്ന് നാട്ടിലെത്തും. പരേതനായ വാണിയംപറമ്പത്ത് കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മാതാവ്: ബിയുമ്മ. ഭാര്യ: ജുമാന. സഹോദരങ്ങള്‍: സിറാജ്(ഖത്തര്‍) (ബംഗളൂരു സക്കരിയ, ബുഷറ. മയ്യിത്ത് ഇന്ന് നാട്ടില്‍ കൊണ്ടുവന്ന് രാവിലെ 10ന് ചാപ്പപ്പടി ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക