|    May 29 Mon, 2017 1:31 pm
FLASH NEWS

സക്കരിയക്ക് ഐക്യദാര്‍ഢ്യവുമായി മഅ്ദനിയുടെ മകന്‍ എത്തി

Published : 18th August 2016 | Posted By: Navas Ali kn

ZAK 1

ഇരുമ്പഴിക്കുള്ളില്‍ അടക്കപ്പെട്ട സക്കരിയ്യയെ കാണാന്‍ അന്യായ തടങ്കലിന്റെ വേവും ചൂടുമറിഞ്ഞ സലാഹുദ്ദീന്‍ അയ്യൂബി എത്തി. ബാഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ അടക്കപ്പെട്ട കോണിയത്ത് സക്കരിയയെ കാണാനാണ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എത്തിയത്. ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി സക്കരിയക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. വിവാഹം നടക്കുന്ന പരപ്പനങ്ങാടിയിലെ ഓഡിറ്റോറിയത്തിലേക്ക് ഉച്ചയോടെ എത്തിയ സലാഹുദ്ദീന്‍ അയ്യൂബി സക്കരിയയെ കണ്ട് സംസാരിച്ചു. കര്‍ണ്ണാടക പോലിസിന്റെയും കേരളാ പോലിസിന്റേയും കാവലിലുള്ള സക്കരിയെ കാണുന്നതിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സക്കരിയയുടെ മാതാവിനെയും കണ്ട് ആശ്വസിപ്പിച്ചാണ് സലാഹുദ്ദീന്‍ അയ്യൂബി മടങ്ങിയത്.  2009 ഫെബ്രുവരി അഞ്ചിനാണ് 18 വയസുള്ള സക്കരിയയെ ജോലി ചെയ്തിരുന്ന കടയില്‍നിന്ന് കര്‍ണാടക പോലിസ് കൊണ്ടുപോയത്. പിന്നീട് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. 7 വര്‍ഷത്തിനു ശേഷമാണ് പിറന്നമണ്ണില്‍ സകരിയ രണ്ടു ദിവസത്തെ ജാമ്യത്തിന് തിരിച്ചെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day