|    Jan 17 Tue, 2017 10:52 pm
FLASH NEWS

സംസ്‌കൃത സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ്; കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്

Published : 17th October 2016 | Posted By: Abbasali tf

കാലടി: സംസ്‌കൃത സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധ നീക്കങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിക്കുന്നു. നോമിനേഷന്‍ പേപ്പര്‍ സമര്‍പണവേളയില്‍ വയസ് തെളിയിക്കുന്നതിനായി എസ്എസ്എല്‍സി ബുക്കിന്റെ കോപ്പിയും സൂക്ഷ്മപരിശോധന നടക്കുമ്പോള്‍ ബുക്കിന്റെ ഒറിജിനലും ഹാജരാക്കണമെന്ന വ്യവസ്ഥ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി വി പി അനൂപ് ലംഘിച്ചു. ഇക്കാരണത്താല്‍ വരണാധികാരി ഇയാളുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ വൈസ് ചാന്‍സലറെ നോക്കുകുത്തിയാക്കി ഗ്രീന്‍വെന്‍ സെല്ലിന്റെ സഹായത്തോടെ നിയമവിരുദ്ധമായ നീക്കങ്ങളോടെ അനൂപ് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. ഇതാണ് കെഎസ്‌യുവിന്റെ പ്രതിഷേധത്തിനു കാരണം. സര്‍വകലാശാല രജിസ്ട്രാര്‍ പത്രിക സാധുവാക്കിയെന്ന വ്യാജപ്രചാരണം നടത്തിയും സാഹിത്യവിഭാഗം മേധാവിയുടെ അനധികൃത ഇടപെടലുമാണ് തള്ളിയ നോമിനേഷന്‍ കൊള്ളാവുന്ന നിലയിലാക്കിയതെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലര്‍ ഇതുസംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എഐവൈഎഫ്, എബിവിപി പ്രവര്‍ത്തകരും പറയുന്നു. ഒരു വനിതാ സ്ഥാനാര്‍ഥിക്ക് ചട്ടവിരുദ്ധമായി നോമിനേഷന്‍ സമര്‍പിക്കാന്‍ സംസ്‌കൃതം സാഹിത്യവിഭാഗം മേധാവി ഒത്താശ ചെയ്തുകൊടുത്തതായും വിവിധ വിദ്യാര്‍ഥി യൂനിയനുകളും കുറ്റപ്പെടുത്തുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വിസിക്ക് പരാതി സമര്‍പിച്ചിരിക്കുകയാണെന്നും നിയമാനുസരണം നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാതെയുള്ള ഏതു നീക്കവും ചെറുക്കുമെന്നും കെഎസ്‌യു നേതാക്കള്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക