|    Aug 20 Mon, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്‌കാര സാഹിതി കലാജാഥയ്ക്ക് ഇന്ന് തുടക്കം

Published : 6th April 2018 | Posted By: kasim kzm

കാസര്‍കോട്്: രാഷ്ട്രീയ ഫാഷിസത്തിനെതിരേ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ‘വാളല്ല എന്‍ സമരായുധം’ കലാജാഥ ഇന്ന് ചെര്‍ക്കളയില്‍ നിന്നു പ്രയാണം തുടങ്ങുമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈകീട്ട് നാലിന് സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ പിതാവ് മുഹമ്മദ് ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 24ന് തിരുവനന്തപുരത്ത് സമാപിക്കും. കോണ്‍ഗ്രസ് നേതാവ് ബല്‍റാം സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവിനെതിരേ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ നാക്കരിയണമെന്ന് പറയുന്ന രീതി രാഷ്ട്രീയ ഫാഷിസമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.  ബല്‍റാമിനും ആശയങ്ങള്‍ പറയാന്‍ അവകാശമുണ്ട്. അത് ജനാധിപത്യ രീതിയില്‍ വിമര്‍ശിക്കാനും തയ്യാറാവണം.
ടി പി ചന്ദ്രശേഖരനും ശുഹൈബിനും അവരുടെ ആശയങ്ങള്‍ അവരുടേതായ രീതിയില്‍ പ്രചരിപ്പിക്കാന്‍ അവകാശമുണ്ട്. അത് സാമൂഹിക പ്രവര്‍ത്തനത്തിലാവാം, ആവിഷ്‌കാര രീതിയിലാവാം. ഇതിനെ ഇല്ലാതാക്കുന്നതു രാഷ്ട്രീയ ഫാഷിസമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss