|    Jan 20 Fri, 2017 11:54 pm
FLASH NEWS

സംസ്‌കാരത്തിനു പണമില്ല; മാലിന്യം ഉപയോഗിച്ച് മൃതദേഹം ദഹിപ്പിച്ചു

Published : 6th September 2016 | Posted By: SMR

ഭോപാല്‍: വിറക് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശ് സ്വദേശി ഭാര്യയുടെ മൃതദേഹം മാലിന്യങ്ങള്‍ കൂട്ടി ദഹിപ്പിച്ചു. കടലാസുകളും ടയറുകളും മറ്റു മാലിന്യങ്ങളുമുപയോഗിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. ഭോപാലില്‍നിന്നു 350 കി.മീറ്റര്‍ അകലെയുള്ള നീമച്ചിലായിരുന്നു സംഭവം. ജഗ്ദീഷ് ഭില്‍ എന്ന ഗ്രാമീണനാണ് ഭാര്യ നജോ റായിയുടെ മൃതദേഹം ഇത്തരത്തില്‍ ദഹിപ്പിച്ചത്.
മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടത്തെ ചെലവുകളും വിറക് വാങ്ങാനുള്ള പണമില്ലാത്തതും കാരണം ചവറുകള്‍ കൂട്ടി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഭാര്യയുടെ മൃതദേഹം നദിയിലേക്ക് ഒഴുക്കിക്കളയാനായിരുന്നു ശ്മശാനം അധികൃതര്‍ ജഗ്ദീഷ് ഭില്ലിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ശ്മശാനത്തിനു സമീപം മൃതദേഹം കുഴിച്ചിടാന്‍ ഭില്‍ ശ്രമിച്ചു. ഇതുകണ്ട വീട്ടുകാര്‍ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു.  മേഖലയിലെ മുഖ്യ മെഡിക്കല്‍ ഓഫിസര്‍ സ്വന്തം കൈയില്‍ നിന്ന് പണം നല്‍കിയെങ്കിലും അത് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതിന് അപര്യാപ്തമായിരുന്നു.
ഇതിനെ തുടര്‍ന്ന് ഭില്‍ മാലിന്യങ്ങളുപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മഴക്കാലമായതിനാല്‍ കുറേ ദിവസങ്ങളായി ജോലിക്ക് പോയില്ലായിരുന്നു. ഇതിനാല്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചുവരുകയായിരുന്നു ഭില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 177 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക