|    Jan 22 Sun, 2017 3:20 am
FLASH NEWS

സംസ്‌കരണ സംവിധാനമില്ല; ഇ-മാലിന്യങ്ങള്‍ കുന്നുകൂടുന്നു

Published : 11th July 2016 | Posted By: SMR

പട്ടാമ്പി: പുനര്‍ സംസ്‌കരണ സംവിധാനമില്ലാത്തതിനാല്‍ സംസ്ഥാനത്ത് ഇ-മാലിന്യങ്ങള്‍കുന്നുകൂടുന്നു. മാരകരോഗങ്ങള്‍ക്ക് കാരണമാവുന്ന ഇലക്ട്രോണിക് മാലിന്യങ്ങളായടെലിവിഷന്‍, കംംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, കുട്ടികളുടെ വിവിധ ഗൈംബോക്‌സുകള്‍, സി എഫ് എല്‍, എല്‍ ഇഡി ബള്‍ബുകല്‍, ട്യൂബുകള്‍, മൊബൈ ല്‍ ചാര്‍ജറുകള്‍, എസി, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, വാഷിംമെഷീന്‍തുടങ്ങിയവ വേണ്ടവിധം സംസ്‌കരിച്ചില്ലെങ്കില്‍ വലിയ വിപത്തുകളെ നേരിടേണ്ടിവരുമെന്നു ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ് നല്‍കുന്നു.
സി എഫ് എല്ലില്‍ ഉപയോഗിക്കുന്ന മെര്‍ക്കുറിയുടെയും, എല്‍ഇഡി യിലുള്ളലെഡിന്റെയും അവശിഷ്ടങ്ങള്‍ക്ക് സംഭവിക്കുന്ന രൂപമാറ്റങ്ങളാണ് ഇ-മാലിന്യങ്ങളിലെഏറ്റവും വലിയ അപകടകാരികള്‍.ഇവയില്‍ അടങ്ങിയിട്ടുള്ള ഫഌറസെന്റ്, ലെഡ്,മെര്‍ക്കുറിഎന്നിവ മണ്ണിലെത്തിയാല്‍ രാസപരിണാമം സംഭവിക്കുകയും ഒരു ഭാഗം ആവിയായി വായുവില്‍ലയിക്കുകയും അവ ക്ഷയം,പ്ലേഗ് മുതലായ പകര്‍ച്ച വ്യാദി രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇവയുടെ ബാക്കിഭാഗം വെള്ളത്തില്‍ ലയിച്ച് സമീപ കുടിവെളള സ്രോതസ്സുകളില്‍ എത്തപ്പെടുകയുംഹൃദ്രോഗം, അര്‍ബുദം,മസ്തിഷ്‌കാഘാതം, ഗര്‍ഭസ്ത ശിശുക്കള്‍ക്ക് അംഗവൈകല്ല്യങ്ങള്‍എന്നിവക്കും, വായുവിലൂടെയും, വെളളത്തിലൂടെയും പേരുപോലുംകണ്ടുപിടിച്ചിട്ടില്ലാത്ത ഇന്നത്തെ മാരകമായ രോഗങ്ങള്‍ക്കും, ഭാവിതലമുറയുടെജീവിതത്തിനുകൂടി ഭീഷണിയാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇത്തരം ഉപകരണങ്ങള്‍ ഇറങ്ങിയ ആദ്യകാലങ്ങളിലൊക്കെ ആക്രിക്കച്ചവടക്കാര്‍ വീടുകളില്‍ നിന്ന് ശേഖരിച്ചിരുന്നു.എന്നാല്‍ മറ്റു വസ്തുക്കളെ പോലെ പുനരുല്‍പാദനത്തിന്പറ്റാത്തതിനാല്‍ ഇപ്പോള്‍ ഇവ ആര്‍ക്കും വേണ്ട. ഭാരതപ്പുഴയുടെ ഇരുകരകളിലും ഇവയുടെനിക്ഷേപം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നുണ്ട്. കൂടാതെ റയില്‍വെ ട്രാക്ക് പരിസരങ്ങളിലും ഇവവ്യാപകമാകുന്നു.എന്നാല്‍ ഇ-മാലിന്യങ്ങള്‍ കുന്നകൂടുമ്പോഴും തദ്ദേശസ്വയംഭരണ, ആരോഗ്യ, മലിനീകരണ നിയന്ത്രണ സ്ഥാപനങ്ങള്‍ ഇക്കാര്യംഗൗരവമായി എടുത്തിട്ടില്ല. മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരംമാലിന്യങ്ങളുടെ സംസ്‌കരണത്തിന് അധികൃതര്‍ തയ്യാറാവേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി സ്‌നേഹികളുടേയും ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക