|    Jan 20 Fri, 2017 12:49 am
FLASH NEWS

സംസ്‌കരണത്തിനു മാര്‍ഗമില്ല; എരുമേലിയില്‍ ടണ്‍ കണക്കിന് മാലിന്യം റോഡില്‍ കത്തിക്കുന്നു

Published : 24th September 2016 | Posted By: SMR

എരുമേലി: തകര്‍ന്നു നിലംപതിച്ച പ്ലാന്റിന് ചുറ്റും ടണ്‍ കണക്കിനു മാലിന്യങ്ങളായതോടെ സംസ്‌കരണത്തിനു മാര്‍ഗമില്ലാതെ കുഴഞ്ഞ പഞ്ചായത്ത് അധികൃതര്‍ മാലന്യങ്ങള്‍ റോഡില്‍ പെട്രോളൊഴിച്ച് കാത്തിക്കുന്നു.
ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലാണ് സംഭവം. കൊടിതോട്ടം റോഡിലുള്ള പഞ്ചായത്തിന്റെ ഏക പ്ലാന്റ് കഴിഞ്ഞയിടെ തകര്‍ന്നുവീണിരുന്നു. പ്ലാന്റ് തകര്‍ന്നതല്ലെന്നും മനപ്പൂര്‍വം തകര്‍ത്തതാണെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവം അന്വേഷിച്ച് സബ് കമ്മിറ്റി ഇന്നലെ പഞ്ചായത്ത് കമ്മിറ്റിയില്‍ റിപോര്‍ട്ട് നല്‍കി. 27, 28 തിയ്യതികളില്‍ ചേരുന്ന കമ്മിറ്റികളില്‍ റിപോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുക്കും. ഒപ്പം സംസ്‌കരണ മാര്‍ഗം സംബന്ധിച്ചു തീരുമാനം എടുക്കാനാണു ധാരണ. മാലിന്യങ്ങള്‍ കുമിയുന്നതേറെയും ശബരിമല സീസണിലാണ്. സീസണിന് ഇനി രണ്ടുമാസം മാത്രമാണുള്ളത്. അതിന് മുമ്പ് സംസ്‌കരണ മാര്‍ഗം കണ്ടെത്തിയില്ലെങ്കില്‍ സ്ഥിതി പരിതാപകരമാവും. പുതിയ സംസ്‌കരണ പദ്ധതിയില്ലാതെയാണ് വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചത്.
ഇതിനു ശേഷമാണ് അപ്രതീക്ഷിതമായി പ്ലാന്റ് തകര്‍ന്നു വീണത്. ഇനി പദ്ധതി തയ്യാറാക്കലിനും അനുമതി തേടലിനും കാല താമസമേറെയായതിനാല്‍ പ്രയോഗികമല്ല. പരിഹാരമായി ഭരണ സമിതിക്കു മുന്നിലുള്ളത് പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിക്കുക എന്നതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് കമ്മിറ്റി ചേര്‍ന്നു തീരുമാനമെടുക്കാനും പദ്ധതി തയ്യാറാക്കാനും കഴിഞ്ഞിട്ടില്ല. തകര്‍ന്ന പ്ലാന്റില്‍ ചിരട്ടകള്‍ കത്തിച്ച് മാലിന്യങ്ങള്‍ ചാരമാക്കുന്ന സംസ്‌കരണ പ്രക്രിയയാണ് സ്വീകരിച്ചിരിക്കുന്നത്.
നിര്‍മാണം നടത്തി പ്രവര്‍ത്തന യോഗ്യമാക്കിയാലും ഈ രീതിയെ പിന്തുടരാന്‍ കഴിയൂ. എന്നാല്‍ സംസ്‌കരണത്തിനു മറ്റൊരു യൂനിറ്റുള്ളത് സമീപ വാര്‍ഡായ നേര്‍ച്ചപ്പറയിലാണ്. ഇവിടെ സംസ്‌കരണ മാര്‍ഗം ഏതാണെന്നു തീരുമാനിച്ചു നടപ്പാക്കാന്‍ വര്‍ഷങ്ങളായിട്ടും കഴിഞ്ഞിട്ടില്ല. സംസ്‌കരണമില്ലാതെ ഇവിടെ നിറഞ്ഞ ടണ്‍ കണക്കിനു മാലിന്യങ്ങള്‍ നീക്കാനും കഴിഞ്ഞിട്ടില്ല. കൊടിത്തോട്ടം റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതും നേര്‍ച്ചപ്പാറയിലെ യൂനിറ്റില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ കഴിയാത്തതും നാട്ടുകാരില്‍ എതിര്‍പ്പു രൂക്ഷമാക്കിയിരിക്കുകയുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക