|    Jun 25 Mon, 2018 3:33 pm
Home   >  Todays Paper  >  Page 4  >  

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പുനസ്ഥാപിച്ചു

Published : 9th January 2017 | Posted By: fsq

കൊണ്ടോട്ടി: ഹാക്ക് ചെയ്ത സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പുനസ്ഥാപിച്ചു. കേരള ഹജ്ജ് കമ്മിറ്റി എന്ന പേരിലുള്ള വെബ്‌സൈറ്റാണ് ഇന്നലെ പാകിസ്താന്‍ സിന്ദാബാദ് എന്ന് ചേര്‍ത്ത് രാത്രിയോടെ ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. തീര്‍ത്ഥാടകര്‍ അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ തേടി വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പ്രശ്‌നം ഉടന്‍ തന്നെ ഹജ്ജ് സെക്രട്ടറി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പോലിസിന് കൈമാറി. പോലിസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് പുനസ്ഥാപിച്ചെടുക്കുകയായിരന്നു. വെബ്‌സൈറ്റ് തുറന്നാല്‍ തന്നെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് മുഖം വ്യക്തമല്ലാത്ത യുവാവിന്റെ ചിത്രത്തോടെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വെബ്‌സൈറ്റിന്റെ സെക്യൂരിറ്റി കോഡ് അത്ര ശരിയല്ലെന്നും, ഞങ്ങളെ വെറുക്കരുത്, സെക്യൂരിറ്റി കോഡില്‍ അവബോധമുണ്ടാവണമെന്നും മുന്നറിയിപ്പായി കുറിച്ചിട്ടുണ്ട്. നിലവിലുള്ള ഡാറ്റകളൊന്നും ഞങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയിരിക്കുന്നു. നേരത്തേ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ വെബ്‌സൈറ്റുകളും, എം ടി വാസുദേവന്‍ നായരുടെ സൈറ്റും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ സംഘം തന്നെയാണോ ഇതിന് പിന്നിലെന്ന് അന്വേഷിച്ചു വരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss