|    Nov 19 Mon, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സംസ്ഥാന ഹജ്ജ്കാര്യ വകുപ്പിന് എതിരേയും ആരോപണമുയരുന്നു

Published : 7th November 2018 | Posted By: kasim kzm

കരിപ്പൂര്‍: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധുനിയമന വിവാദത്തിനിടെ ഹജ്ജ് കാര്യ വകുപ്പിനെതിരേയും ആരോപണം ഉയരുന്നു. ഹജ്ജ് ഓഫിസിലെ ക്ലറിക്കല്‍ ജീവനക്കാരിയുടെ നിയമനം ഹജ്ജ് ട്രെയ്‌നര്‍മാര്‍, കഴിഞ്ഞവര്‍ഷത്തെ വോളന്റിയര്‍ നിയമനങ്ങളിലുമാണ് ആരോപണം ഉയരുന്നത്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ഹജ്ജ് ഹൗസിലെ സ്ഥിരം തസ്തികയിലേക്ക് ഡെപ്യൂേട്ടഷനില്‍ വന്ന രണ്ടു ജീവനക്കാര്‍ മാതൃവകുപ്പിലേക്ക് തിരികെ പോയിരുന്നു. ഇതിനു പകരം ഒരാളെ ഡെപ്യൂേട്ടഷനില്‍ നിയമിച്ചു. രണ്ടാമത്തെയാള്‍ക്ക് പകരം താല്‍ക്കാലിക നിയമനം നടത്തിയതായാണ് ആരോപണം. മറ്റു സര്‍ക്കാര്‍ വകുപ്പില്‍ നിന്നുള്ളവരെ ഡെപ്യൂട്ടേഷനില്‍ അപേക്ഷകള്‍ വന്നിട്ടും നടപടിക്രമം പാലിക്കാതെ വനിതയെ താ ല്‍ക്കാലിക നിയമനം നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഹജ്ജ് ഹൗസില്‍ ജോലി ചെയ്യുന്നുണ്ട്. സ്ഥിരം തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തിയത് മുന്‍ ഹജ്ജ് കമ്മിറ്റിയുടെ കാലത്ത് ചര്‍ച്ച ചെയ്തിരുന്നതായി മുന്‍ അംഗങ്ങള്‍ പറയുന്നു. മറ്റൊരു വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്നതു വരെയാണ് നിയമനമെന്നായിരുന്നു യോഗത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സമയപരിധി കഴിഞ്ഞതിനു ശേഷവും ജോലിയില്‍ ഇവര്‍ തുടര്‍ന്നു. ന്യൂനപക്ഷ വകുപ്പി ല്‍ തിരുവനന്തപുരത്ത് താല്‍ക്കാലിക ജോലി ഇവര്‍ക്ക് ലഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം ഹജ്ജ് ഹൗസില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഈ വര്‍ഷത്തെ ഹജ്ജ് ട്രെ യ്‌നര്‍മാരെ നിയമിച്ചതില്‍ മാനദണ്ഡങ്ങളുടെ പേരില്‍ മുന്‍വര്‍ഷങ്ങളില്‍ മികച്ച സേവനം ചെയ്തവരെ തഴഞ്ഞാണു പുതിയവരെ നിയിമിച്ചെതന്നാണ് ആക്ഷേപം. പുതിയ ട്രെയ്‌നര്‍മാരി ല്‍ ചിലര്‍ സ്വന്തക്കാരായതോടെയാണ് പരിഗണന ലഭിച്ചതെന്നാണ് ആക്ഷേപം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകരെ സൗദി അറേബ്യയില്‍ സഹായിക്കുന്നതിനുള്ള ഹജ്ജ് വോളന്റിയര്‍ നിയമനം കഴിഞ്ഞ വര്‍ഷം ഏറെ വിവാദത്തിലായിരുന്നു. ഹജ്ജ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഹജ്ജ് കമ്മിറ്റി അംഗമല്ലാത്തയാളെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിയമിച്ചതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ഹജ്ജ് മന്ത്രിയുടെ അറിവോടെയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഹജ്ജ് കമ്മിറ്റിയംഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss