|    Jun 28 Wed, 2017 12:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് ഇന്ന് ഷൊര്‍ണൂരില്‍ തുടക്കം

Published : 23rd November 2016 | Posted By: SMR

പാലക്കാട്: ശാസ്ത്രപ്രതിഭകളെ വരവേല്‍ക്കാന്‍ ഷൊര്‍ണൂര്‍ ഒരുങ്ങി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിനു ഇന്ന് ഷൊര്‍ണൂര്‍ കെവിആര്‍ സ്‌കൂളില്‍ തുടക്കമാവും. സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള, വൊക്കേഷനല്‍ എക്‌സ്‌പോ ആന്റ് കരിയര്‍ ഫെസ്റ്റ് എന്നിവയാണ് ഷൊര്‍ണൂരില്‍ നടക്കുന്നത്. ശാസ്‌ത്രോല്‍സവത്തിന്റെ പതാക ഉയര്‍ത്തല്‍ 23നു രാവിലെ 9 മണിക്കു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ നിര്‍വഹിക്കും. 24ന് രാവിലെ 9മണിക്ക് മന്ത്രി സി രവീന്ദ്രനാഥ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. പി കെ ശശി എംഎല്‍എ അധ്യക്ഷത വഹിക്കും.
14 ജില്ലകളില്‍ നിന്നായി അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. സാധാരണ ശാസ്ത്രമേളകളില്‍ നിന്നു വ്യത്യസ്തമായി വൊക്കേഷനല്‍ എക്‌സ്‌പോ, കരിയര്‍ ഫെസ്റ്റ് എന്നിവ അടക്കം വിവിധ വിഭാഗങ്ങളിലായി 183 ഇനങ്ങളിലാണു മല്‍സരങ്ങള്‍ നടക്കുക. ഷൊര്‍ണൂര്‍ സബ്ജില്ലയിലെ വിവിധ സ്‌കൂളുകളിലാണു മേള സജ്ജീകരിച്ചിുള്ളത്. ശാസ്ത്രമേള, ഐടി മേള എന്നിവ സെന്റ് തെരേസാസ് ഹൈസ്‌കൂളിലും ഗണിത ശാസ്ത്രമേള എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലും സാമൂഹികശാസ്ത്രമേള വാടാനാംകുറിശി ജിഎച്ച്എസ്എസിലും പ്രവൃത്തിപരിചയമേള ടിആര്‍കെ ഹൈസ്‌കൂളിലും നടക്കും.
കരിയര്‍ ഫെസ്റ്റും വൊക്കേഷനല്‍ എക്‌സ്‌പോയും കെവിആര്‍കെ സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും. മേളയുടെ സംഘാടകസമിതി ഓഫിസ്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ഭക്ഷണം എന്നിവ കെവിആര്‍ സ്‌കൂളിലാണ് ഒരുക്കിയിുള്ളത്. ശാസ്ത്രമേളയുടെ സുഗമമായ നടത്തിപ്പിനായി പോലിസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, വാര്‍ അതോറിറ്റി തുടങ്ങിയ സേവനങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കുമെന്ന് പി കെ ശശി എംഎല്‍എ വാര്‍ത്താസേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക