|    Nov 19 Sun, 2017 8:45 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം: പ്രധാന പന്തലിന് കാല്‍നാട്ടി

Published : 15th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: ഈമാസം 23 മുതല്‍ 27 വരെ നടക്കുന്ന സംസ്ഥാന കേരള സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്റെ പ്രധാന വേദിയായ കെ വി ആര്‍ ഹൈസ്‌കൂളില്‍ ഒരുക്കുന്ന പന്തലിന്റെ കാ ല്‍നാട്ടല്‍ കര്‍മ്മം സംഘാടക സമിതി ചെയര്‍മാന്‍ പി.കെ.ശശി എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.വിമല അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സാനു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.നാരായണന്‍, എം ആര്‍ മുരളി, വി കെ ശ്രീകൃഷ്ണന്‍, നോഡല്‍ ഓഫിസര്‍ പി തങ്കപ്പന്‍, പ്രധാനാധ്യാപിക രാധിക,രാജീവ് വാണിയംകുളം,രാജേഷ്‌കുമാര്‍,സംഘാടക സമിതി ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, പി കെ മാത്യു,     എം എന്‍ വിനോദ്, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കരീം പടുകുണ്ടില്‍, സണ്ണി ആന്റണി, ലിവിന്‍ പോള്‍, പി പി എ നാസര്‍, സി പി ഖാലിദ് ,പന്തല്‍ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ പി ഇ എ സലാം, പ്രചരണ സമിതി കണ്‍വീനര്‍ വി വി രാമകൃഷ്ണ ന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക