|    Feb 22 Wed, 2017 11:56 pm
FLASH NEWS

സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിന് കിരീടം

Published : 28th October 2016 | Posted By: SMR

തൃശൂര്‍: 47ാമത് സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ 683 പോയിന്റുമായി തിരുവനന്തപുരം കിരീടം നിലനിര്‍ത്തി.  തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ നാല് ദിവസവും വ്യക്തമായ മുന്‍തൂക്കം നേടിയാണ് തിരുവനന്തപുരം ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്തെത്തിയ എറണാകുളത്തേക്കാള്‍  541 പോയിന്റ് അധികം നേടിയാണ് തിരുവനന്തപുരം  ആധിപത്യം ഉറപ്പിച്ചത്.
എറണാകുളം 142 പോയിന്റ്  നേടി. 134 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനവും നേടി. കോട്ടയം(69), കോഴിക്കോട്(13), കണ്ണൂര്‍(നാല്), കാസര്‍കോട്(നാല്), ആലപ്പുഴ(മൂന്ന്), പാലക്കാട്(ഒന്ന്) ജില്ലകളാണ് പോയിന്റ് പട്ടികയില്‍ ഇടംനേടിയത്. വാട്ടര്‍പോളോയിലും തിരുവനന്തപുരം ജേതാക്കളായി. 10-4 എന്ന സ്‌കോറിന് തൃശൂരിനെയാണ് തോല്‍പിച്ചത്.
71 സ്വര്‍ണവും 70 വെള്ളിയും 62 വെങ്കലവും നേടിയാണ് തിരുവനന്തപുരം ചാംപ്യന്‍മാരായത്. എറണാകുളം (14 സ്വര്‍ണം, 11 വെള്ളി, 10 വെങ്കലം), തൃശൂര്‍ (10 സ്വര്‍ണം, 14 വെള്ളി, 22 വെങ്കലം). എറണാകുളത്തിന്റെ മൂന്ന് താരങ്ങളുടെ മീറ്റ് റെക്കോഡോടെയാണ് ചാംപ്യന്‍ഷിപ്പ് സമാപിച്ചത്.
ജൂനിയര്‍ ബോയ്‌സ് വിഭാഗം 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ പി ജെ ജഗന്നാഥന്‍ (കളമശ്ശേരി ഗവ. എച്ച്എസ്എസ് ആ ന്റ് വിഎച്ച്എസ്എസ്- 2:34:20), സീനിയര്‍ ബോയ്‌സ് വിഭാഗം 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അഭിജിത്ത് ഗഗാറിന്‍ (കളമശ്ശേരി രാജഗിരി എച്ച്എസ്-0:55:75), 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ വി എം കിരണ്‍ (കളമശ്ശേരി എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്-1:00:82) എന്നിവരാണ് റെക്കോഡ് നേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക