|    Apr 24 Mon, 2017 9:02 am

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: നാളെ മുതല്‍ കോട്ടയത്ത്

Published : 21st November 2016 | Posted By: SMR

കോട്ടയം: 60ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസിന്റെ ഗ്രൂപ്പ് മൂന്ന് മല്‍സരങ്ങള്‍ 22നും 23നും കോട്ടയത്ത് നടക്കും. അഞ്ചു സ്ഥലങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പ്രധാന കേന്ദ്രമായ നെഹ്‌റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കും. വോളിബോള്‍ മല്‍സരം ഗിരിദീപം സ്‌കൂളിലും ചെസ്, ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ എംഡി സെമിനാരി സ്‌കൂളിലും, ടെന്നീസ് രാമവര്‍മ ക്ലബ്ബിലും നടക്കും. 22ന് രാവിലെ ഒമ്പതിന് കോട്ടയം ഡിഡിഇ കെ സുധ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന മുഖ്യാതിഥിയായിരിക്കും. 22ന് ജൂനിയര്‍ വിഭാഗത്തിലും 23ന് സീനിയര്‍ വിഭാഗത്തിലും മല്‍സരങ്ങള്‍ നടക്കും. സൗത്ത്, നോര്‍ത്ത് സോണ്‍ മേഖലഖളില്‍ നിന്നായ് 100കൂട്ടികള്‍ മല്‍സരിക്കും. ഗെയിംസിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം റവന്യൂ ജില്ലാ കായിക മേള 24 മുതല്‍ 26 വരെ നെഹ്‌റു സ്റ്റേഡിയത്തില്‍നടക്കും. കോട്ടയം ഡിഡിഇ കെ സുധ, പബ്ലിസിറ്റി കണ്‍വീനര്‍ ജി വിനോദ്, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സാബു മാത്യു, ഓര്‍ഗനൈസിങ് സെക്രട്ടറി തോമസ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day