|    Sep 23 Sat, 2017 11:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; തൃശൂര്‍ ഒന്നാം സ്ഥാനത്ത്

Published : 10th November 2016 | Posted By: SMR

ഉപ്പള: മണ്ണംകുഴി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപിച്ചു. 44 പോയിന്റ് നേടി തൃശൂര്‍ ഒന്നാം സ്ഥാനത്തും 42 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 40 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന സീനിയര്‍ ആ ണ്‍കുട്ടികളുടെ കബഡി മല്‍സരത്തില്‍ കൊല്ലം ഒന്നാം സ്ഥാനവും കാസര്‍കോട് രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ കബഡി മല്‍സരത്തില്‍ യഥാക്രമം കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ജേതാക്കളായി. സീനിയര്‍ ബോയ്‌സ് ഫുട്‌ബോളില്‍ കാസര്‍കോട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങ ള്‍ നേടി.
ജൂനിയര്‍ ബോയ്‌സ് റസ്‌ലിങില്‍ ഒമ്പതു സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും നേടി തിരുവനന്തപുരം ഒന്നാം സ്ഥാനം നേടി. 66 പോയിന്റാണ് ഇവര്‍ക്കുള്ളത്. രണ്ടാം സ്ഥാനം ആറു സ്വര്‍ണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും നേടി 44 പോയിന്റോടെ പാലക്കാടും രണ്ടു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും നേടി 18 പോയിന്റോടെ കാസര്‍കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയര്‍ ബോയ്‌സ് ഹാന്‍ഡ്‌ബോളില്‍ യഥാക്രമം തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകള്‍ ജേതാക്കളായി. സീനിയര്‍ ഗേള്‍സ് ഹാന്‍ഡ്‌ബോളില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും തൃശൂര്‍, മലപ്പുറം ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങ ള്‍ നേടി. സീനിയര്‍ ബോയ്‌സ് ബാഡ്മിന്റണില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകള്‍ ജേതാക്കളായി. സീനിയര്‍ ഗേള്‍സ് ബാഡ്മിന്റണില്‍ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക