|    May 1 Mon, 2017 4:00 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: തൃശൂര്‍ മുന്നില്‍

Published : 9th November 2016 | Posted By: SMR

ഉപ്പള (കാസര്‍കോട്): മംഗല്‍പാടി പഞ്ചായത്തിലെ മണ്ണംകുഴി ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് മേളയില്‍ 20 പോയിന്റ് നേടി തൃശൂര്‍ ജില്ല മുന്നില്‍. 18 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തും 16 പോയിന്റുമായി തിരുവനന്തപുരം മൂന്നാംസ്ഥാനത്തുമാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ ഗുസ്തിമല്‍സരത്തില്‍ അഞ്ച് സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി തിരുവനന്തപുരം ഒന്നാംസ്ഥാനത്തും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പാലക്കാട് രണ്ടാംസ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി എറണാകുളം മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഫുട്‌ബോള്‍ ജൂനിയര്‍ മല്‍സരത്തില്‍ മലപ്പുറം ഒന്നാംസ്ഥാനവും പാലക്കാട് രണ്ടാംസ്ഥാനവും തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി. കബഡി ജൂനിയര്‍ ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ പാലക്കാട് ഒന്നാംസ്ഥാനവും കാസര്‍കോട് രണ്ടാംസ്ഥാനവും മലപ്പുറം മൂന്നാംസ്ഥാനവും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ കബഡി മല്‍സരത്തില്‍ തൃശൂര്‍ ഒന്നാംസ്ഥാനവും കൊല്ലം രണ്ടാംസ്ഥാനവും തിരുവനന്തപുരം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ബോയ്‌സില്‍ തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മല്‍സരം മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. ഇന്ന്‌സമാപന സമ്മേളനം ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day