|    Jun 29 Thu, 2017 5:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തിരുവനന്തപുരത്ത്

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ്- 2 മല്‍സരങ്ങള്‍ 15, 16, 17 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. മല്‍സരയിനങ്ങളായ ബാസ്‌കറ്റ് ബോള്‍, ഹോക്കി എന്നിവ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും ടേബിള്‍ ടെന്നിസ് വൈഎംസിഎ ഗ്രൗണ്ടിലും ഖൊ-ഖൊ മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും നടക്കും. മല്‍സരങ്ങളുടെ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന കായികതാരങ്ങള്‍ക്ക് കാര്‍മല്‍ സ്‌കൂള്‍, എസ്എംവി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് താമസ സൗകര്യം. റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന കായികതാരങ്ങളെ താമസകേന്ദ്രത്തിലും തിരിച്ചും എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വാഗതസംഘം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക