|    Aug 17 Thu, 2017 1:28 pm
FLASH NEWS

സംസ്ഥാന സ്‌കൂള്‍ കായികമേള : മല്‍സരങ്ങള്‍ 95 ഇനങ്ങളില്‍; സമ്മാനത്തുക ഇരട്ടിയാക്കി

Published : 5th August 2017 | Posted By: fsq

 

പാലാ: പാലായില്‍ നടക്കുന്ന 61ാം സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 95 ഇനങ്ങളിലായി മല്‍സരങ്ങള്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 2,800ല്‍പ്പരം വിദ്യാര്‍ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. സംസ്ഥാന സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് നിയന്ത്രിക്കുന്നതിനായി 350 ഒഫീഷ്യല്‍സും എസ്‌കോര്‍ട്ടിങ് ഒഫീഷ്യല്‍സായി 200 പേരും പങ്കെടുക്കും. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു വിദ്യാലയങ്ങള്‍ക്ക് 2.20 ലക്ഷം, 1.65 ലക്ഷം 1.10 ലക്ഷം എന്നീ നിരക്കിലാണ് ഇത്തവണ ക്യാഷ് അവാര്‍ഡ്.ദേശീയ റെക്കോഡ്  ഭേദിക്കുന്നവര്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. സംസ്ഥാന സ്‌കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്ക് 4 ഗ്രാം സ്വര്‍ണമെഡലാണ് നല്‍കുക. മല്‍സരവിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,500, 1,250, 1,000 രൂപ എന്നീ ക്രമത്തിലും സമ്മാനം നല്‍കും. മല്‍സര വിജയികളുടെ ക്യാഷ് അവാര്‍ഡ് തുകയും വര്‍ധിപ്പിക്കണമെന്നു വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക