|    Feb 22 Wed, 2017 11:56 pm
FLASH NEWS

സംസ്ഥാന സ്‌കൂള്‍ കായികമേള: ഖോഖോയില്‍ പാലക്കാടിന് ജയം

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഖോഖോ മല്‍സരത്തില്‍ പാലക്കാടിന്റെ കുട്ടികള്‍ വിജയം പിടിച്ചടക്കി. ജൂനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ പാലക്കാട് ജില്ല വിജയികളായപ്പോള്‍ ഇരുവിഭാഗത്തിലും ആതിഥേയരായ തിരുവനന്തപുരത്തിനാണു രണ്ടാംസ്ഥാനം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ടേബിള്‍ ടെന്നിസ് മല്‍സരത്തില്‍ വയനാടിന് ഒന്നാംസ്ഥാനവും എറണാകുളത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ടേബിള്‍ ടെന്നിസില്‍ കോഴിക്കോട് ഒന്നാംസ്ഥാനവും വയനാട് രണ്ടാംസ്ഥാനവും നേടി. സെമി, ഫൈനല്‍ മല്‍സരങ്ങള്‍ ഇന്നു നടക്കും.
സ്‌കൂള്‍ ഗെയിംസിന്റെ ജൂനിയര്‍ വിഭാഗം മല്‍സരങ്ങള്‍ക്കാണ് തിരുവനന്തപുരം വേദിയാവുന്നത്. മാഞ്ഞാലിക്കുളം മൈതാനത്ത് നടത്താന്‍ നിശ്ചയിച്ച ഖോഖോ മല്‍സരങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇത് മല്‍സരാര്‍ഥികളെ അറിയിച്ചിരുന്നില്ല. രാവിലെ മാഞ്ഞാലിക്കുളം മൈതാനത്ത് എത്തിയ ഇവരെ ആറ്റിങ്ങലിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ കയറ്റിവിടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക