|    Jan 24 Tue, 2017 8:50 pm
FLASH NEWS

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം കളം പിടിച്ച് എറണാകുളം

Published : 6th December 2015 | Posted By: SMR

കോഴിക്കോട്: നിലവിലെ ചാംപ്യന്മാരായ എറണാകുളത്തിന്റെ കുതിപ്പോടെ 57ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനു കോഴിക്കോട് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. ആറു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 54 പോയിന്റ് നേടിയാണ് എറണാകുളം ആദ്യദിനം ലീഡ് നേടിയത്. നാലു വീതം സ്വര്‍ണവും വെങ്കലവും അഞ്ചു വെള്ളിയുമായി 39 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നാലു സ്വര്‍ണവും രണ്ടു വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി അയല്‍ക്കാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്. നാലു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം 15 പോയിന്റുമായി പറളി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 14 പോയിന്റുമായി പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ ആറു പുതിയ റെക്കോര്‍ഡുകളും പിറന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക