|    Sep 20 Wed, 2017 12:08 am
FLASH NEWS

സംസ്ഥാന സ്‌കൂള്‍ കായികമേള ദീപശിഖയ്ക്ക് രാമനാട്ടുകരയില്‍ വന്‍ സ്വീകരണം

Published : 5th December 2015 | Posted By: SMR

രാമനാട്ടുകര: സംസ്ഥാന സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ചു തിരുവന്തപുരത്തു നിന്നും പുറപ്പെട്ട ദീപശിഖാ ജാഥയ്ക്ക് ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍ സ്വീകരണം നല്‍കി.രാമനാട്ടുകര സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍  ചെയ്തു. ഡിഐഓ ഗിരീഷ് ചോലയില്‍ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ സായി,ധനേഷ്,ജിന്‍സ്,നിഖില്‍,മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി കെ സജ്‌ന, ഡയറ്റ് പ്രിന്‍സിപ്പാള്‍ പ്രാഭകരന്‍, ഡിഇഒ മാരായ ഗിരിജ അരികത്ത്,മോഹന്‍ ദാസ്,കൗണ്‍സിലര്‍മാരായ രാജന്‍ പുല്‍പ്പറമ്പില്‍, വി എംപുഷ്പ, കെ എം യമുന, രാമദാസ്, കെ ജമീല, ബീന പ്രഭ, ടി അബ്ദുല്‍ റസാഖ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ പി വല്‍സരാജന്‍, പിടിഎ പ്രസിഡണ്ട് മുരളീധരന്‍, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ പി കെ അസീസ്, സ്‌ക്കൂള്‍ ഹെഡ് മിസ്ട്രസ് കെ സുഭാഷിണി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക