|    Jun 29 Thu, 2017 7:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കണ്ണൂരില്‍; കായികമേള മലപ്പുറത്ത്

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാ-കായികമേളകളുടെ വേദികള്‍ സംബന്ധിച്ച് തീരുമാനമായി. സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് മലപ്പുറത്തും കലോല്‍സവം കണ്ണൂരിലും നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 3 മുതല്‍ 6 വരെയാണ് കായികമേള. ഏഷ്യയിലെ വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2017 ജനുവരി രണ്ടാം വാരം കണ്ണൂരില്‍ നടത്തും. ശാസ്ത്രമേള നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട്ട് നടത്തും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 11 മുതല്‍ 13 വരെ ആലപ്പുഴയില്‍ നടത്താനും തീരുമാനമായി. അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ച യോഗം പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ ബഹിഷ്‌കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക