|    Jun 25 Mon, 2018 4:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : ദേശഭക്തിഗാന മല്‍സരവും ഹയര്‍ അപ്പീലും പാലക്കാടിന് തിരിച്ചടിയായി

Published : 23rd January 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ കിരീട പോരാട്ടത്തില്‍ പാലക്കാടിന് തിരിച്ചടിയായത് ദേശഭക്തിഗാനമല്‍സരത്തിന്റെ ഫലവും ഹയര്‍ അപ്പീല്‍ തള്ളിയതും. അവസാന ദിവസം നാലു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ കോഴിക്കോടിനേക്കാള്‍ രണ്ടു പോയിന്റ് മുന്നിലായിരുന്നു പാലക്കാട്. എന്നാല്‍, ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടന്നു. ദേശഭക്തിഗാനത്തില്‍ മല്‍സരിച്ച കോഴിക്കോടിന്റെ മൂന്നുപേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡില്‍ ഒതുങ്ങി. ഇതോടെ കോഴിക്കോട് മുന്നിലെത്തി. പാലക്കാടിന്റെ പ്രതീക്ഷ പിന്നീട് ഹയര്‍ അപ്പീലിലായി. മൂന്ന് അപ്പീലുകള്‍ തള്ളിയതോടെ പാലക്കാടന്‍ കുതിപ്പ് രണ്ടാംസ്ഥാനത്തിലൊതുങ്ങി. മൊത്തം 468 അപ്പീലുകളാണ് ലഭിച്ചത്. ഇതില്‍ 115 എണ്ണം സ്വീകരിച്ചു. കോഴിക്കോട് 69 ഹയര്‍ അപ്പീലുകള്‍ നല്‍കിയപ്പോള്‍ 12 എണ്ണം അനുവദിച്ചു. പാലക്കാടിന്റെ 70 ഹയര്‍ അപ്പീലുകളില്‍ 16 എണ്ണം അനുവദിച്ചു. 2015ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് നേരിയ പോയിന്റ് വ്യത്യാസത്തില്‍ സ്വര്‍ണക്കപ്പ് നഷ്ടമാവുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016ലെ കലോല്‍സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു. എന്നാല്‍, 2015ല്‍ അപ്പീലിലൂടെ തന്നെ കോഴിക്കോടും പാലക്കാടും വിജയകിരീടം പങ്കിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss