|    Feb 20 Tue, 2018 9:26 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : വീണ്ടും കോഴിക്കോട്

Published : 23rd January 2017 | Posted By: fsq

 

കണ്ണൂര്‍: ഏഴു നാള്‍ കോലത്തുനാടിനു വസന്തോല്‍സവം സമ്മാനിച്ച 57ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു കൊടിയിറങ്ങി. മാറിമറിഞ്ഞ മല്‍സരഫലങ്ങള്‍ക്കും ഉദ്വേഗനിമിഷങ്ങള്‍ക്കും ഒടുവില്‍ നൂറ്റിപ്പതിനേഴര പവന്‍ സ്വര്‍ണകപ്പില്‍ വീണ്ടും കോഴിക്കോട് മുത്തമിട്ടു. 939 പോയിന്റാണ് സമ്പാദ്യം. മല്‍സരങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ക്കു മുമ്പുവരെ മുന്നിലുണ്ടായിരുന്ന പാലക്കാടിന് അവസാന നിമിഷം കാലിടറി. ഇതോടെ 936 പോയിന്റുമായി പാലക്കാടന്‍ കുതിപ്പ് റണ്ണറപ്പിലൊതുങ്ങി. അവസാന ദിവസം അട്ടിമറിയുടെ സൂചന നല്‍കിയ ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി 11ാം തവണയാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. 2007ല്‍ കണ്ണൂരില്‍ നടന്ന മേളയില്‍ പാലക്കാടില്‍ നിന്നു നേടിയെടുത്ത കപ്പ് പത്തു വര്‍ഷത്തിനു ശേഷം കണ്ണൂരില്‍ വീണ്ടും കോഴിക്കോട് തുടരുകയായിരുന്നു. കലോല്‍സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായ ജില്ലയെന്ന റെക്കോര്‍ഡും ഇനി കോഴിക്കോടിനു സ്വന്തം. 17 തവണ കപ്പ് നേടിയ തിരുവനന്തപുരത്തിന്റെ ചരിത്രമാണ് 18 പ്രാവശ്യം കപ്പ് ഉയര്‍ത്തി കോഴിക്കോട് പഴങ്കഥയാക്കിയത്. പ്രധാന വേദിയായ പോലിസ് മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിജയികള്‍ക്ക് സ്വര്‍ണകപ്പ് സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷത്തെ കലോല്‍സവം തൃശൂരില്‍ നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss