|    Jun 18 Mon, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : പാലക്കാടും കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

Published : 22nd January 2017 | Posted By: fsq

 

കണ്ണൂര്‍: കനകകിരീടത്തിനായുള്ള കൗമാരോല്‍സവം മാറിമറിഞ്ഞ് ഫോട്ടോഫിനിഷിലേക്ക്. 57ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വിപ്ലവമണ്ണില്‍ ഇന്നു തിരശ്ശീല വീഴും. പാലക്കാടും കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. 2000ല്‍ എറണാകുളത്തിനൊപ്പം കിരീടം പങ്കിട്ടതിനു ശേഷം ഇതാദ്യമായി കണ്ണൂര്‍ കിരീടപോരാട്ടത്തില്‍ അവസാന ലാപ്പിലെത്തി. മല്‍സരം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്നത്തെ ഹയര്‍ അപ്പീലുകളായിരിക്കും ഇത്തവണയും 117.5 പവന്‍ സ്വര്‍ണകപ്പിന്റെ അവകാശികളെ നിര്‍ണയിക്കുക. പാലക്കാടാണ് മുന്നില്‍. നിലവിലെ ജേതാക്കളായ കോഴിക്കോട് ആതിഥേയരായ കണ്ണൂരിനൊപ്പം രണ്ടാമതാണ്. ഇന്നലെ അവസാനിച്ച അറബിക് സാഹിത്യോല്‍സവത്തില്‍ 95 പോയിന്റുകള്‍ വീതം നേടി തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ സംയുക്ത ജേതാക്കളായി. 91 പോയിന്റോടെ പാലക്കാട്, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ 90 പോയിന്റുള്ള എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 56 പോയിന്റ് നേടിയ ഇടുക്കി കല്ലാര്‍ ഗവ. എച്ച്എസ്എസാണ് മികച്ച സ്‌കൂള്‍. കൊല്ലം തഴവ ഗവ. ഗേള്‍സ് എച്ച്എസ്എസും കോട്ടയം ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്എസ്എസും രണ്ടാം സ്ഥാനം പങ്കിട്ടു. പത്തനംതിട്ട കോന്നി ഗവ. എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോല്‍സവത്തില്‍ മൂന്നിനങ്ങളുടെ ഫലം ശേഷിക്കെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകള്‍ 80 പോയിന്റുകള്‍ വീതം നേടി ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.സ്‌കൂളുകളില്‍ ഇടുക്കി നരിയന്‍പാറ എംഎംഎച്ച്എസും കൊല്ലം പാരിപ്പള്ളി അമൃത എച്ച്എസ്എസുമാണ് മുന്നില്‍. ഇന്നു നാലിനങ്ങളില്‍ മാത്രമാണ് മല്‍സരം. വൈകീട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിജയികള്‍ക്ക് സ്വര്‍ണകപ്പ് സമ്മാനിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss