|    Oct 21 Sun, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : പാലക്കാടോ കോഴിക്കോടോ?

Published : 21st January 2017 | Posted By: fsq

 

കണ്ണൂര്‍: പൂരം പോലെ വീര്‍പ്പുമുട്ടിയ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ അഞ്ചാം നാളില്‍ കനകകീരിടത്തിനായി പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് മല്‍സരം. 746 പോയിന്റുമായി പാലക്കാടന്‍ കുതിപ്പിനു തടയിടാന്‍ 740 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 733 പോയിന്റോടെ ആതിഥേയരായ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. നാലും അഞ്ചും സ്ഥാനങ്ങളില്‍ യഥാക്രമം 730, 724 പോയിന്റുകളുമായി തൃശൂരും മലപ്പുറവും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 340 പോയിന്റ് നേടി തൃശൂരാണ് മുന്നില്‍. 332 പോയിന്റ്് നേടി കണ്ണൂര്‍ രണ്ടാമതും 338 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് 404 പോയിന്റാണ് നേടിയത്. പാലക്കാട് 398ഉം കണ്ണൂര്‍ 395ഉം പോയിന്റുകള്‍ നേടി. അറബിക് കലോല്‍സവത്തില്‍ യഥാക്രമം പാലക്കാടും കണ്ണൂരും തന്നെയാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഒപ്പനയും അറബനമുട്ടും നാടോടിനൃത്തവും കാണാന്‍ ജനമൊഴുകി. തിരക്ക് നിയന്ത്രിക്കാനാവാതെ നിയമപാലകരും കുഴഞ്ഞു. നാല്‍പതിനായിരത്തോളം പേരാണ് ഇന്നലെ ഭക്ഷണശാലയിലെത്തിയത്. അപ്പീലുകളുടെ പ്രളയത്തിനും മേള സാക്ഷിയായി. അപ്പീലുകള്‍ വര്‍ധിച്ചതിനാല്‍ മല്‍സരങ്ങള്‍ നേരത്തേ നിശ്ചയിച്ചിരുന്ന സമയത്തില്‍നിന്നു മണിക്കൂറുകള്‍ വൈകി. അഞ്ചാം ദിനം പിന്നിടുമ്പോള്‍ അപ്പീലുകള്‍ 1250 ആയി ഉയര്‍ന്നു.  അപ്പീല്‍ ഇനത്തില്‍ സര്‍ക്കാരിന് ഇതുവരെ ലഭിച്ചത് 88,25,000 രൂപ. ലോവര്‍ അപ്പീല്‍ വഴി മാത്രം 81,25,000 രൂപയും ഹയര്‍ അപ്പീല്‍ വഴി 7,00,000 രൂപയും ലഭിച്ചു.  അപ്പീലുമായെത്തി ഒന്നാം സ്ഥാനവുമായി മടങ്ങിയ നിരവധി സംഭവങ്ങള്‍ക്കും അഞ്ചാം ദിനം സാക്ഷിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss