|    Nov 20 Mon, 2017 3:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സംസ്ഥാന സ്‌കൂള്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് : തിരുവനന്തപുരം കിരീടത്തിലേക്ക്

Published : 13th November 2017 | Posted By: fsq

 

തൃശൂര്‍: വിമല കോളജ് അക്വാട്ടിക് കോംപ്ലക്‌സില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ തിരുവനന്തപുരം ജില്ല കിരീടമുറപ്പിച്ചു. 66 സ്വര്‍ണവും 57 വെള്ളിയും 46 വെങ്കലവുമടക്കം 582 പോയിന്റുമായി തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലാണ്. 5 സ്വര്‍ണവും 16 വെള്ളിയും 19 വെങ്കലവുമായി 115 പോയിന്റോടെ ആതിഥേയരായ തൃശൂര്‍ രണ്ടാമതും 1 സ്വര്‍ണവും 6 വെള്ളിയും 8 വെങ്കലവുമായി 97 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുമുണ്ട്. ആറ് സ്വര്‍ണവും രണ്ട് വെളളിയുമടക്കം 47 പോയിന്റ് നേടിയ ഏറണാകുളം ഗവ.എച്ച്.എസ്. എസാണ് സ്‌കൂളുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. 43 പോയിന്റുമായി തിരുവനന്തപുരം കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ മീറ്റില്‍ രണ്ടു മീറ്റ് റെക്കോഡുകള്‍ പിറന്നു. കളമശ്ശേരി രാജഗിരി എച്ച് എസിലെ ആരോണ്‍ തോമസ് 50മീറ്റര്‍ ഫ്രീസ്റ്റൈലിലും കളമശ്ശേരി ജി,എച്ച്.എസ്.എസിലെ പിജെ ജഗനാഥന്‍ 100മീറ്റര്‍ ബ്രസ്‌ട്രോകിലും പുതിയ മീറ്റ് റെക്കോഡിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക