|    Nov 21 Wed, 2018 1:43 am
FLASH NEWS

സംസ്ഥാന സുബ്രതോ കപ്പ്: ഉദിനൂരും കാസര്‍കോടും ജില്ലയെ പ്രതിനിധീകരിക്കും

Published : 8th August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: പാലക്കാട്ട് നടക്കുന്ന സുബ്രതോ മുഖര്‍ജി സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കാസര്‍കോട് ജിഎംആര്‍എസും ജില്ലയെ പ്രതിനിധീകരിക്കും.
17 മുതല്‍ 19 വരെ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍, ജൂനിയര്‍ ആണ്‍ വിഭാഗങ്ങളില്‍ ഉദിനൂരും ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ കാസര്‍കോടും മല്‍സരിക്കും.
തൃക്കരിപ്പൂര്‍ നടക്കാവ് സിന്തറ്റിക് ടര്‍ഫില്‍ നടന്ന ജില്ലാ ചാംപ്യഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഉദിനൂര്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് നീലേശ്വരം രാജാസിനെ തോല്‍പ്പിച്ചത്. ജൂനിയര്‍ ആണ്‍കുട്ടികള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നേടിയാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറിയെ കീഴടക്കിയത്. ജിഎച്ച്എസ് ബളാന്തോടിനെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പെണ്‍കൊടികള്‍ സംസ്ഥാന ബെര്‍ത്ത് നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss