|    Aug 21 Mon, 2017 1:59 pm

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: ഫൈനലില്‍ കോട്ടയം തൃശൂരിനെ നേരിടും

Published : 29th November 2016 | Posted By: SMR

അരപ്പറ്റ: 53ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കോട്ടയം-തൃശൂര്‍ പോരാട്ടം. ആദ്യ സെമിയില്‍ കോട്ടയം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. 12ാം മിനിറ്റില്‍ പി ഷാജി പെനാല്‍ട്ടിയിലൂടെ തിരുവനന്തപുരത്തെ മുന്നിലെത്തിച്ചെങ്കിലും 24ാം മിനിറ്റില്‍ ടി ബി ബിജീഷ് കോട്ടയത്തെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍ ആനന്ദ് മുരളിയും 87ാം മിനിറ്റില്‍ ആര്‍ ആശിഷും നേടിയ ഗോളുകള്‍ക്ക് കോട്ടയം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. രണ്ടാം സെമിയില്‍ ആതിഥേയരെ പരാജയപ്പെടുത്തിയാണ് തൃശൂര്‍ ഫൈനലിലേക്ക് മുന്നേറിയത്്. ഒമ്പതാം മിനിറ്റിലും 23ാം മിനിറ്റിലും സ്‌ട്രൈക്കര്‍ ബിനീഷ് ബാലനിലൂടെ തൃശൂര്‍ ആദ്യപകുതിയില്‍ തന്നെ കളി തങ്ങളുടെ വരുതിയിലാക്കി. രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ വയനാടിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് റഫീഖ് ഒരു ഗോള്‍ മടക്കിയെങ്കിലും പ്രതിരോധം ശക്തമാക്കി തൃശൂര്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഇന്നു വൈകീട്ട് നടക്കുന്ന ഫൈനലില്‍ കോട്ടയം-തൃശൂരിനെ നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക