|    Feb 22 Wed, 2017 1:13 am
FLASH NEWS

സംസ്ഥാന സിബിഎസ്ഇ കലോല്‍സവം സമാപിച്ചു; തൃശൂര്‍ സഹോദയക്ക് ഓവറോള്‍

Published : 21st November 2016 | Posted By: SMR

ഷാനവാസ് കാരിമറ്റം

അടിമാലി: കലയുടെ പൂരപ്പറമ്പില്‍ ആവേശം കൊട്ടിയിറങ്ങി. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നാലു ദിവസമായി നടന്നുവന്ന സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തിന് സമാപനമായി. തൃശൂര്‍ സഹോദയ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.
തൃശൂര്‍- 1652, മലബാര്‍- 1578, കോട്ടയം- 1513, എറണാകുളം- 1401, പാലക്കാട്- 1308 പോയിന്റ് വീതം നേടി. സ്‌കൂളുകളില്‍ സില്‍വര്‍ ഹില്‍സ് കോഴിക്കോട്- 208 പോയിന്റുമായി ഒന്നാംസ്ഥാനം നേടി. ദേവമാത സിഎംഐ പബ്ലിക് സ്‌കൂള്‍ തൃശൂര്‍- 118, എസ്എന്‍ പബ്ലിക് സ്‌കൂള്‍ വഞ്ചിനാട്- 110 പോയിന്റ് വീതം നേടി. കഴിഞ്ഞ നാലു ദിവസമായി നടന്നുവന്ന കലാമാമാങ്കത്തിനാണ് സമാപനമായത്. കോഴവിവാദവും വിധികര്‍ത്താക്കളെ മാറ്റുകയും ചെയ്ത് ഏറെ പ്രതിസന്ധിയോടെയാണ് ഇത്തവണ കലോല്‍സവം പൂര്‍ത്തീകരിച്ചത്. കേരളത്തിലെ 1,300 സ്‌കൂളുകളില്‍നിന്നായി 8,000 വിദ്യാര്‍ഥികളാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്.
മല്‍സരങ്ങള്‍ക്കുശേഷം പ്രധാന വേദിയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഇന്ദിര രാജന്‍ സ്വാഗതം ആശംസിച്ചു. എംജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഷീനാ ഷുക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സിനിമാതാരം അനുശ്രീ മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക