|    Aug 18 Fri, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘സംസ്ഥാന സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങുന്നു’

Published : 6th June 2017 | Posted By: fsq

 

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയം ആവിഷ്‌കരിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആ വാഗ്ദാനം ലംഘിച്ച് പടിപടിയായി മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യലോബിക്ക് കീഴടങ്ങുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേയുള്ള  സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഈ മാസം 9നു വൈകുന്നേരം 3ന് കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാനതല നേതൃയോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേരും. റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സമിതി സെക്രേട്ടറിയറ്റ് യോഗം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ കെ കൃഷ്ണന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ടി എം വര്‍ഗീസ്, അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍, മിനി ആന്റണി, പി എച്ച് ഷാജഹാന്‍, ജയിംസ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക