|    Jul 26 Wed, 2017 12:19 pm
FLASH NEWS

സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം ചലനാത്മകമാക്കി : സിഎന്‍ ജയദേവന്‍ എംപി

Published : 1st October 2016 | Posted By: Abbasali tf

തൃശൂര്‍: സാധാരണ മനുഷ്യരുടെ ജീവിതത്തെ സാമ്പത്തിക സുരക്ഷിതത്വമേകി ചലനാത്മകമാക്കുകയും അങ്ങിനെ പൊതു വിപണി സജീവമാക്കുകയും ചെയ്തുവെന്നതാണ് നൂറ് ദിനം പിന്നിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യനേട്ടമെന്ന് സിഎ ജയദേവന്‍ എംപി പറഞ്ഞു.  സംസ്ഥാന മന്ത്രിസഭ നൂറ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൃഷി കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്ന് കണിമംഗലം വല്യാലൂക്കല്‍ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടീശ്വരന്‍മാരുടെ ബാങ്ക് ബാലന്‍സിന്റെ കണക്കല്ല മറിച്ച് സാധാരണ ജനവിഭാഗങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം.  അക്കാര്യത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.  മാവേലി സ്റ്റോറുകളും മറ്റ് വിപണികളിലും കാണുന്ന ജനത്തിരക്ക് സാധാരണ മനുഷ്യരുടെ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകമാണെന്നും അദ്ദേഹം പറഞ്ഞു.  മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ അജിത വിജയന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ ഇജെ ഗ്രേസി എന്നിവര്‍ വിശിഷ്ടാതിഥികളായി. പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എംഎസ് അലിക്കുഞ്ഞ് എന്നിവര്‍ സംബന്ധിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിആര്‍ സന്തോഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെകെ ജയന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക