|    Oct 21 Sun, 2018 8:15 pm
FLASH NEWS

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മദ്യലോബിയുടെ കൈയാളായി : എം കെ രാഘവന്‍ എംപി

Published : 12th September 2017 | Posted By: fsq

 

വിദ്യാനഗര്‍: കഴിഞ്ഞ തിരഞ്ഞടുപ്പ് കാലത്ത് സിനിമാ താരങ്ങളായ കെപിഎസി ലളിത, ഇന്നസെന്റ് തുടങ്ങിയവരെ ഇറക്കി തങ്ങള്‍ മദ്യത്തിന് എതിരാണന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷം, അധികാരത്തില്‍ ഏറിയപ്പോള്‍ മദ്യ ലോഭിയുടെ കൈയാളായി മാറിയിരിക്കുകയാണന്ന്എം കെ രാഘവന്‍ എംപി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍ നായര്‍, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, എന്‍ മഹേന്ദ്രപ്രതാപ്, എ ഗോവിന്ദന്‍ സംസാരിച്ചു.  അഡ്വ. എ ഗോവിന്ദന്‍ നായര്‍, അഡ്വ.കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, കരുണ്‍താപ്പ, എം അസിനാര്‍, വി ആര്‍ വിദ്യാസാഗര്‍, കെ പി പ്രകാശന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, ഗീത കൃഷ്ണന്‍, കെ വി സുധാകരന്‍, പി വി സുരേഷ്, ഹരീഷ് പി നായര്‍, ടോണി പ്ലാച്ചേരി, സുന്ദര ആരിക്കാടി, സെബാസ്റ്റ്യന്‍ പതാലില്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss