സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടം രാഷ്ട്രീയ കൊലപാതകങ്ങളെന്ന്
Published : 24th October 2016 | Posted By: SMR
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ 150 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാന നേട്ടം രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ ഏ അസീസ് ആരോപിച്ചു. ആര്‍എസ്പി ജില്ലാ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ പി ജയരാജനെ വെള്ള പൂശാനാണ് സിപിഎം ശ്രമിക്കുന്നത്. വിജിലന്‍സ് അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉള്‍പ്പെടുത്തണം. വ്യവസായ വകുപ്പില്‍ മാത്രമല്ല മറ്റു പല വകുപ്പുകളിലും ബന്ധുക്കളെ കുത്തിനിറച്ചിരിക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ വിജ്ഞാപനത്തില്‍ 123 വില്ലേജുകള്‍ ഒഴിവാക്കി യുഡിഎഫ്. സര്‍ക്കാര്‍ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപോര്‍ട്ട് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ വൈകിയതിന്റെ പേരില്‍ എപിഎല്കാര്ക്കുള്ള അരി വിഹിതം കേന്ദ്ര സര്‍ക്കാര്‍ തടയുന്നത് പ്രതിഷേധാര്‍ഹമാണ്. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആറുമാസം സാവകാശം ചോദിച്ചിട്ടും അതിനു വഴങ്ങാതെയാണ് കേന്ദ്ര അരി വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. ദേശീയ സമിതിയംഗം അഡ്വ. കെ എസ് ശിവകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ജോര്‍ജ് വര്‍ഗീസ്, തോമസ് ജോസഫ്, സലിം പി ചാക്കോ, ടി എം സുനില്‍ കുമാര്‍, അഡ്വ. പി ജി പ്രസന്നകുമാര്‍ സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.