|    Mar 27 Mon, 2017 12:33 am
FLASH NEWS

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍; എറണാകുളവും വയനാടും ചാംപ്യന്‍മാര്‍

Published : 30th December 2015 | Posted By: SMR

പറവൂര്‍: സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും ചാംപ്യന്‍മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (25-21, 25-23, 25-23) കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ തൃശൂരിനെ പരാജയപ്പെടുത്തിയത്. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം ചാംപ്യന്‍ഷിപ്പ് തിരിച്ചുപിടിക്കുന്നത്.
പെണ്‍കുട്ടികളുടെ ഫൈനല്‍ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കാണ് (21-25, 25-23, 29-27, 23-25, 15-11) എറണാകുളത്തെ പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വയനാട് ചാംപ്യന്‍മാരാവുന്നത്. മികച്ച പ്രോമിസിങ് പ്ലയറായി എറണാകുളത്തിന്റെ ടി എസ് ഷിബിനെയും വയനാടിന്റെ വിജയലക്ഷ്മിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കരിമ്പാടം ഡിഡിസഭ ഹൈസ്‌കൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 350 ലധികം കായികതാരങ്ങള്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക