|    Mar 26 Sun, 2017 11:01 am
FLASH NEWS

സംസ്ഥാന സബ് ജൂനിയര്‍ ഖോഖോ ചാംപ്യന്‍ഷിപ്പ്: പാലക്കാടും തിരുവനന്തപുരവും ജേതാക്കള്‍

Published : 9th January 2017 | Posted By: fsq

പുത്തനത്താണി: ആതവനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 40ാമത് സംസ്ഥാന സബ് ജൂനിയര്‍  ഖോഖോ ചാംപ്യന്‍ഷിപ്പ് സമാപിച്ചു.വാശിയേറിയ  മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ചാംപ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം  രണ്ടാംസ്ഥാനവും മലപ്പുറവും തൃശൂരും മൂന്നാംസ്ഥാനവും പങ്കിട്ടു. പാലക്കാട് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍  രണ്ടാംസ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കണ്ണൂരും മലപ്പുറവും മൂന്നാംസ്ഥാനം പങ്കിട്ടു. മല്‍സരം ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മാഈല്‍ ഉദ്്ഘാടനം  ചെയ്തു.ജില്ലാ പഞ്ചായത്തംഗം കെ എം ഫാത്തിമത്ത് സുഹറ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഖോഖോ സെക്രട്ടറി ജി വിദ്യാധരനും  എ മമ്മുവും ചേര്‍ന്ന് പതാക ഉയര്‍ത്തി. എം കെ കുഞ്ഞിമുഹമ്മദ്, ടി അബ്ദുസലാം, സഹീദലി, യാഹു, വിജയന്‍, ആനന്ദന്‍, അനില്‍കുമാര്‍,  തങ്കച്ചന്‍ പങ്കെടുത്തു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക