|    Jul 18 Wed, 2018 12:25 pm
FLASH NEWS

സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ : ഹേമന്ദിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളത്തിന് വിജയം

Published : 9th September 2017 | Posted By: fsq

 

ടി പി ജലാല്‍

മലപ്പുറം: സംസ്ഥാന ഫുട് ബോള്‍ സബ്ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട എടവണ്ണയിലെ എം ഹേമന്ദ് നാട്ടുകാര്‍ക്കഭിമാനമായി മാറി.  ഹേമന്ദിന്റെ നേതൃത്വത്തില്‍  ടീം ദക്ഷിണ മേഖലാ യോഗ്യത നേടിയതോടെ ഈ മധ്യനിര താരം  ശ്രദ്ധകേന്ദ്രമായി മാറിയിരിക്കുന്നത്. ഒന്നിനെതിരേ ഒമ്പത് ഗോളുകള്‍ക്കാണ് കേരളം ആന്ധ്രയെ തകര്‍ത്തത്. ഹേമന്ദ് ഒരു ഗോള്‍ നേടുകയും നിരവധി ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു.  ഇത് മൂന്നാം തവണയാണ്  ഹേമന്ദ്  കേരളത്തിന്റെ കുപ്പായമണിയുന്നത്. കഴിഞ്ഞ രണ്ട് ദേശീയ ചാംപ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ച ഹേമന്ദിന് അര്‍ഹിക്കുന്ന അംഗീരമാണ് കേരള ക്യാപ്റ്റനായതിലൂടെ ലഭിച്ചത്.  മുന്നേറ്റ നിരക്ക് പന്തെത്തിച്ചു കൊടുക്കുകയും അവസരം കിട്ടുമ്പോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്യുന്ന ഈ 14കാരന്റെ മുന്നേറ്റത്തിന് മുന്നില്‍ പിതാവിന്റെ അമിതാവേശമുണ്ട്. മധ്യനിര തിരഞ്ഞെടുത്തത് പിതാവും മലപ്പുറം സോക്കര്‍ ക്ലബ്ബിന്റെ മുന്‍ മധ്യനിരക്കാരനുമായ രവി ചന്ദ്രന്റെ പാത പിന്തുര്‍ന്നാണ്.  അഞ്ചാം വയസ്സുമുതല്‍ തന്നെ പന്ത് നിയന്ത്രിക്കാന്‍ പഠിച്ചു. മലപ്പുറം എംഎസ്പി സ്‌കുളില്‍ പഠിച്ച ഹേമന്ദ് ഇപ്പോള്‍ മമ്പാട് എംഇഎസ് സ്‌കുളിലെ 9ാംതരം വിദ്യാര്‍ത്ഥിയാണ്. കായികാധ്യാപകരായ പി ടി മുനീര്‍, ബിനോയ് പി ജെയിംസ് തുടങ്ങിയവരുടെ പരിശീലനവും സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി ഷംസുദ്ദീന്റെ പിന്തുണയും  ഹേമന്ദിന് തുടണയായിട്ടുണ്ട്. ഷൈലജയാണ് മാതാവ്. സഹോദരന്‍ ശ്രീഹര്‍ഷനും ഫുട്‌ബോളിന്റെ പിന്നാലെയുണ്ട്. തീര്‍ത്ഥ ഏക സഹോദരിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss