|    Oct 22 Sun, 2017 6:40 am
Home   >  Todays Paper  >  page 11  >  

സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറത്തിന് ജയം

Published : 11th August 2017 | Posted By: fsq

 

ചേര്‍ത്തല:  സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് സ്റ്റേഡിയത്തില്‍ തുടക്കം. ഇന്നലെ രാവിലെ നടന്ന ലീഗ് മല്‍സരത്തില്‍ പത്തനംതിട്ടയെ മറുപടി ഇല്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മലപ്പുറം പരാജയപ്പെടുത്തി. ആലപ്പുഴയും കോഴിക്കോടും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരത്തില്‍ ഏകഗോളിന് കോഴിക്കാട് വിജയിച്ചു. വൈകീട്ട് മലപ്പുറം കോഴിക്കോടുമായും ആലപ്പുഴ പത്തനംതിട്ടയുമായും ഏറ്റുമുട്ടി. ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് മലപ്പുറവും മറുപടി ഇല്ലാത്ത ഏകഗോളിന് ആലപ്പുഴയും വിജയിച്ചു. ഇന്ന് രാവിലെ മലപ്പുറം ആലപ്പുഴയുമായും കോഴിക്കോട് പത്തനംതിട്ടയുമായും ഏറ്റുമുട്ടും. വൈകീട്ട് നടക്കുന്ന മല്‍സരത്തില്‍ തിരുവനന്തപുരം കൊല്ലത്തെയും കോട്ടയം തൃശ്ശൂരിനെയും നേരിടും. 15ന് സെമിഫൈനലും 16ന് ഫൈനലും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക