|    Mar 29 Wed, 2017 1:17 am
FLASH NEWS

സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍: ജില്ലയില്‍ നിന്ന് മൂന്നുപേര്‍

Published : 16th February 2016 | Posted By: SMR

മഞ്ചേരി: സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ ടീമില്‍ മലപ്പുറം ജില്ലയില്‍ നിന്നും മൂന്നു പേര്‍ ഇടം നേടി. മൊറയൂര്‍ അരിമ്പ്ര മൂത്തേടത്ത് ഷഹബാസ് അഹമ്മദ്, മങ്കട കര്‍ക്കിടകം പിലാക്കല്‍ അക്മല്‍ ഷാന്‍, നിലമ്പൂര്‍ രാമന്‍കുത്ത് പി കെ മുഹമ്മദ് റിന്‍ഷാദ് എന്നിവരാണ് കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ജില്ലാ ക്യാപ്റ്റനും സ്റ്റോപ്പര്‍ ബാക്കുമായ ഷഹബാസ് അഹമ്മദ് ബഷീര്‍- സൗദ ദമ്പതികളുടെ മകനും ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇടതു മുന്നേറ്റ നിരക്കാരനായ അക്മല്‍ ഷാന്‍ മലപ്പുറം എംഎസ്പി എച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിലാക്കല്‍ മുനീര്‍-ജംഷീന ദമ്പതികളുടെ മകനാണ്. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിന്‍ഷാദ് വലതു വിങ് ബാക്കാണ്.
പി കെ അന്‍വര്‍ പിതാവും കെ വി ഫബ്‌ന മാതാവുമാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നടക്കുന്ന സൗത്ത് സോണ്‍ മല്‍സരത്തില്‍ കേരളം ഇന്ന് നാലിന് പോണ്ടിച്ചേരിയെ നേരിടും. കര്‍ണാടകയാണു മറ്റൊരു ടീം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day