|    Nov 19 Mon, 2018 11:40 pm
FLASH NEWS

സംസ്ഥാന ഷൂട്ടിങ്് ചാംപ്യന്‍ഷിപ്പ്: പാലക്കാടിന് എട്ടു സ്വര്‍ണം

Published : 5th August 2018 | Posted By: kasim kzm

കോഴിക്കോട്: തൊണ്ടയാട് റൈഫിള്‍ റേഞ്ചില്‍ നടന്നുവരുന്ന 51 -ാംമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. വിവിധ വിഭാഗങ്ങളിലായി പാലക്കാട് എട്ട് സ്വര്‍ണം നേടി. ആതിഥേയരായ കോഴിക്കോട് ഇന്നലെ ആദ്യസ്വര്‍ണം കണ്ടെത്തി.
50മീറ്റര്‍ ഫ്രീറൈഫിള്‍ പീറ്റ്‌സൈറ്റ് (ഐഎസ്എസ്എഫ്) സീനിയര്‍ വിഭാഗത്തില്‍ 586പോയന്റുമായി ഇടുക്കിയുടെ സിദ്ധാര്‍ത്ഥ് ബാബു സുവര്‍ണനേട്ടം കൈവരിച്ചു. ഇടുക്കിയുടെ റോണ്‍ ജോര്‍ജിനാണ്(579പോയന്റ്) വെള്ളി. ജൂനിയര്‍മെന്‍ 50മീറ്റര്‍ പീപ്പ്‌സൈറ്റ് വിഭാഗത്തില്‍ റോണ്‍ ജോര്‍ജ് ഒന്നാമതെത്തി. ലൂക്കാച്ചന്‍ മാത്യുവിനാണ് രണ്ടാംസ്ഥാനം. സുദര്‍ശന്‍ ആദര്‍ശ് മൂന്നാംസ്ഥാനം നേടി. വനിതകളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി പ്രതിഭ(579) സ്വര്‍ണം നേടി. ശ്രീലക്ഷ്മി കൃഷ്ണന്‍കുട്ടി (പാലക്കാട്) വെള്ളിയും ശിഖ ഉണ്ണി വെങ്കലവും നേടി.
വെറ്ററന്‍സ് 50മീറ്റര്‍ പീപ്പ്‌സൈറ്റ് ഇനത്തില്‍ വി ജെ ജെയിംസ്‌കുട്ടിയിലൂടെയാണ് കോഴിക്കോട് ഏകസ്വര്‍ണം നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പങ്കെടുക്കുന്ന പൊലിസ് അസോസിയേഷന്‍ ടീം പത്ത് മീറ്റര്‍ റൈഫിള്‍, പിസ്റ്റള്‍ വിഭാഗത്തിലായാണ് മത്സരത്തിനിറങ്ങിയത്. 11 ജില്ലകളില്‍ നിന്നായി 350 ഷൂട്ടര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss