|    Jun 29 Thu, 2017 7:36 am

സംസ്ഥാന ശാസ്ത്രമേളയില്‍മികച്ചപ്രകടനവുമായി ഐഡിയല്‍ കടകശ്ശേരി

Published : 30th November 2016 | Posted By: SMR

തവനൂര്‍:  ഷൊര്‍ണ്ണൂരില്‍ അവസാനിച്ച സംസ്ഥാനതല ശാസ്‌ത്രോല്‍സവത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവച്ചുകൊണ്ട് ശാസ്ത്രമേള മല്‍സരവിഭാഗങ്ങളിലും ഐഡിയല്‍  കടകശ്ശേരി   തങ്ങളുടെ മുദ്ര പതിപ്പിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ശാസ്ത്രമേള ഗണിതശാസ്ത്രമേള സാമൂഹികശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള എന്നീ അഞ്ച് മേഖലകളിലും ഐഡിയലിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനമേളയില്‍ പങ്കെടുത്ത ഇരുപത്തി നാല് വിദ്യാര്‍ഥികളില്‍ ഇരുപത്തി രണ്ട് കുട്ടികള്‍ക്ക് എ ഗ്രേഡും രണ്ട് കുട്ടികള്‍ക്ക് ബി ഗ്രേഡും നേടിയെടുക്കാന്‍ കഴിഞ്ഞു. സംസ്ഥാന ശാസ്ത്രമേളയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഗ്രേഡ് കരസ്ഥമാക്കിയത് ഐഡിയലില്‍ നിന്നാണ്. സംസ്ഥാന ഐടി മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം നേടിയ ഓവറോള്‍, ഹൈസ്‌ക്കൂള്‍ ഐടി മേളയില്‍ മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ വിഭാഗത്തില്‍ വി പി സിയാദ് കരസ്ഥമാക്കിയ ഒന്നാംസ്ഥാനം, ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയില്‍ നസ്‌റീന അലി നേടിയ രണ്ടാം സ്ഥാനം, ഹയര്‍ സെക്കന്‍ ഡറി വിഭാഗം പ്രവൃത്തി പരിചയമേളയില്‍ ത്രെഡ് പാറ്റേണ്‍ വിഭാഗത്തില്‍ നിഖില്‍ വിഖ്‌നേഷ് നേടിയ രണ്ടാംസ്ഥാനം എന്നിവ ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഇത് കൂടാതെ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കാംപസില്‍ നവംബര്‍ 19 ന് അവസാനിച്ച സംസ്ഥാനതല ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് ഐഡിയല്‍ ഹയര്‍ സെക്കന്ററിയിലെ ദൃശ്യ ഷണ്‍മുഖന്‍, വൈഷ്ണവി സാബു, ആതിര അനില്‍, അരുന്ധതി ആനന്ദ്, അര്‍ജുന്‍ എന്നീ അഞ്ച് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ടീം സയന്‍സ് പ്രൊജക്ട് അവതരിപ്പിക്കുന്നതിന് മലപ്പുറം ജില്ലാമേളയില്‍ നിന്ന് തിരഞ്ഞെടുക്കപെടുകയും അവിടെ ഗ്രേഡ് നേടുകയും ചെയ്തിരുന്നു. ഐഡിയല്‍ കാംപസില്‍ നടന്ന അനുമോദന ചടങ്ങില്‍ മാനേജര്‍ മജീദ് ഐഡിയല്‍ ഉദ്ഘാടനം ചെയ്തു സീനിയര്‍ പ്രിന്‍സിപ്പല്‍ വിടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗം എച്ച്. എം ചിത്രാ ഹരിദാസ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ പ്രവീണരാജ, ശാസ്ത്രമേള സ്‌കൂള്‍തല കണ്‍വീനര്‍ രാജേഷ് ,  ബിന്ദു നായര്‍ , പ്രശോഭ് പി ,  സിന്ധു പിവി എന്നിവര്‍ വിജയികളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക