|    Aug 17 Thu, 2017 1:19 pm
FLASH NEWS

സംസ്ഥാന വ്യാപകമായി ബ്രിട്ടാനിയ ഉല്‍പന്നങ്ങള്‍ വ്യാപാരികള്‍ ബഹിഷ്‌കരിക്കും

Published : 6th August 2017 | Posted By: fsq

 

പത്തനംതിട്ട: ബ്രിട്ടാനിയ കമ്പനികളുടെ  ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ജിഎസ്ടി വന്നതിനുശേഷം നികുതിയിനത്തില്‍ 13 ശതമാനം കമ്പനിക്ക് ലാഭമുണ്ടായി. ഇതിന്റെ ഫലം വിതരണക്കാര#ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ഉപഭോക്താവിനും നല്‍കാത്ത കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. കഴിഞ്ഞ 40 വര്‍ഷമായി അഞ്ച് ശതമാനം കമ്മീഷനാണ് കമ്പനി വിതരണക്കാര്‍ക്ക് നല്‍കുന്നത്. ഇത് വര്‍ധിപ്പിക്കണമെന്ന വിതരണക്കാരുടെ ആവശ്യം പരിഗണിക്കാതെ സംസ്ഥാനത്തെ 12 വിതരണകമ്പനികളെ പിരിച്ചുവിടാനാണ് ബ്രിട്ടാനിയ കമ്പനി തയ്യാറായത്. പത്തനംതിട്ട ജില്ലയിലെ ന്യൂ കണ്ണാടിക്കല്‍ ഏജന്‍സീസ്, റാന്നി കൃപാ ഏജന്‍സീസ് എന്നിവയും ഇതില്‍പ്പെടുന്നു. നേരത്തെ 31 ശതമാനം നികുതിയായിരുന്നു കമ്പനി സര്‍ക്കാരിലേക്ക് നല്‍കി വന്നിരുന്നത്. എന്നാല്‍ ജിഎസ്ടി വന്നതിനുശേഷം ഇത് 18 ശതമാനമായി കുറച്ചു. 13 രൂപയാണ് ഈ ഇനത്തില്‍ കുറവുവന്നിട്ടുള്ളത്. എന്നിട്ടും ലാഭത്തിന്റെ ചെറിയ ഒരു ശതമാനം പോലും വിതരണക്കാര്‍ക്ക് നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. വില കുറയ്ക്കാനും നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് 72 വിതരണ കമ്പനികളാണ് ബ്രിട്ടാനിയക്കുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍  ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാന്‍, ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാലഗോപാല്‍ മേനോന്‍, ജോസഫ് ആന്റണി, ടി ടി അഹമ്മദ്, റ്റി എസ് തോമസ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക