|    Jul 21 Fri, 2017 4:24 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ തലത്തിലുളള തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ചട്ടപ്രകാരമല്ല തിരഞ്ഞെടുപ്പുകളെന്ന് നിരീക്ഷകര്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പുകളില്‍ അപാകതയുണ്ടെങ്കില്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തിരുത്തുന്നതിന് സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ തയാറായില്ല. കൂടിക്കാഴ്ച്ചക്ക് വിളിച്ചപ്പോള്‍ 15 ദിവസം കഴിഞ്ഞേ വരാന്‍ കഴിയൂവെന്ന മറുപടിയാണ് ലഭിച്ചത്. അതിനാലാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ടി പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക