|    Apr 30 Sun, 2017 12:41 pm
FLASH NEWS

സംസ്ഥാന റോളര്‍ ഹോക്കി; തിരുവനന്തപുരവും തൃശൂരും ജേതാക്കള്‍

Published : 30th November 2016 | Posted By: SMR

തൊടുപുഴ: സംസ്ഥാന റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പിന്റെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ ഹോക്കി മല്‍സരങ്ങള്‍ തൊടുപുഴയില്‍ സമാപിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകള്‍ ജേതാക്കളായി. സബ് ജൂനിയറില്‍ തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനവും എറണാകുളം ജില്ല രണ്ടാം സ്ഥാനവും പത്തനംതിട്ട മൂന്നാം സ്ഥാനവും നേടി. ജൂനിയറില്‍ തൃശൂരാണ് ഒന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തിന് രണ്ടാം സ്ഥാനവും ഇടുക്കിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സീനിയറില്‍ തൃശൂര്‍ (ഒന്ന്) ഇടുക്കി (രണ്ട്), പത്തനംതിട്ട (മൂന്ന്) എന്നിങ്ങനെയാണ് മല്‍സര ഫലം. വെങ്ങല്ലൂര്‍ മുനിസിപ്പല്‍ റോളര്‍ സ്‌കേറ്റിങ് റിങ്കില്‍ മുനിസിപ്പല്‍ അധ്യക്ഷ സഫിയാ ജബ്ബാര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണവും നടത്തി. ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷനായി.അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം, ഫെഡറേഷന്‍ അംഗം ബി വി എന്‍ റെഡ്ഡി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി പി മോഹന്‍ദാസ്, ഖജാഞ്ചി ശശിധരന്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day