|    Oct 23 Mon, 2017 6:30 am

സംസ്ഥാന മിനി വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കല്ലൂരില്‍ തുടക്കം

Published : 1st October 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന മിനി വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കല്ലൂരില്‍ തുടക്കമായി. വിവിധ ജില്ലകളില്‍ നിന്നായി 13 വയസ്സിനു താഴെയുള്ളവരുടെ 28 ടീമുകളാണ് പങ്കെടുക്കുന്നത്. കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ മൂന്നു കോര്‍ട്ടുകളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഒരേസമയം മൂന്നു കോര്‍ട്ടുകളിലും മല്‍സരം നടത്താവുന്ന തരത്തിലാണ് ക്രമീകരണം. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചാംപ്യന്‍ഷിപ്പ് ഇന്നു സമാപിക്കും. ഇത് അഞ്ചാം തവണയാണ് സംസ്ഥാന ചാംപ്യന്‍ഷിപ്പിന് ജില്ലയിലെ വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂര്‍ വേദിയാവുന്നത്. പൂര്‍ണമായി ജനകീയ പങ്കാളിത്തത്തോടെയാണ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്. താരങ്ങള്‍ക്ക് താമസ-ഭക്ഷസൗകര്യമൊരുക്കുന്നത്് പ്രദേശത്തെ വീടുകളിലാണ്. നേരത്തെ രണ്ടു മിനി ചാംപ്യന്‍ഷിപ്പുകളും സബ് ജൂനിയര്‍, ജൂനിയര്‍, സംസ്ഥാന കേരളോല്‍സവം എന്നിവയും ഇവിടെ നടന്നിട്ടുണ്ട്. പ്രദേശവാസികളായ സലീം കല്ലൂര്‍, മനോജ് അമ്പാടി എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക