|    Mar 24 Sat, 2018 9:31 pm
FLASH NEWS

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു

Published : 21st November 2016 | Posted By: SMR

പത്തനംതിട്ട: ഭൂവിനിയോഗാസൂത്രണവും പ്രാദേശിക വികസനവും എന്ന വിഷയത്തില്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പത്തനംതിട്ടയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. 26ന് രാവിലെ 9.30ന്അബാന്‍ ആര്‍ക്കേഡില്‍ മന്ത്രി മാത്യു ടി തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഭക്ഷ്യസുരക്ഷയ്ക്കും പാരിസ്ഥിതിക പ്രശ്‌ന പരിഹാരത്തിനും, കൃഷി, വനപരിപാലനം, നഗരാസൂത്രണം, വ്യവസായം തുടങ്ങിയവയ്ക്കായി ഭൂമിയെ ശരിയായി ഉപയോഗിക്കുക എന്നതാണ് ഭൂവിനിയോഗാസൂത്രണത്തിന്റെ ലക്ഷ്യം. പ്രകൃതിവിഭവങ്ങള്‍, സാമൂഹിക സാമ്പത്തികവിഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ വ്യാപ്തിയും ഗുണമേന്‍മയും അനുസരിച്ചിരിക്കും ഭൂവിനിയോഗാസൂത്രണത്തിന്റെ വിജയം.  സ്ഥലമാന സങ്കേതങ്ങളിലെ സമീപകാല പുരോഗതിയും വിദൂരസംവേദനം, ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മേഖലകളിലെ മുന്നേറ്റങ്ങളും കാര്‍ഷിക-കാര്‍ഷികേതര ഭൂവിനിയോഗാസൂത്രണത്തിന് ഒട്ടേറെ സഹായകരമായിട്ടുണ്ടെന്ന് ഭൂവിനിയോഗ കമ്മീഷണര്‍ എ നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു.  അതോടൊപ്പം തന്നെ പ്രകൃതിവിഭവ പരിപാലനം, ഭൂദുരന്ത പരിപാലനം, പാരിസ്ഥിതിക പ്രശ്‌നാവലോകനം എന്നിവയ്ക്കും ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുവാനാവും. ഭൂവിനിയോഗാസൂത്രണം ഒരു നൂതന സങ്കല്‍പ്പമല്ല.  ഓരോ പ്രദേശത്ത് നിലനിന്നിരുന്ന കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകള്‍ കൃഷി ചെയ്ത്, ഭൂമിക്ക് ക്ഷതമേല്‍പ്പിക്കാതെ, മനുഷ്യന്‍ ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും നേടിയിരുന്നു. ജനപ്പെരുപ്പവും കാര്‍ഷിക വിപ്ലവവും പ്രകൃതിയില്‍ അനേകം മാറ്റങ്ങള്‍ക്ക് നിദാനമായി. മനുഷ്യന്റെ ആവശ്യം നിറവേറ്റുവാനായി ഭൂവിഭവങ്ങള്‍ അമിതമായി ചൂഷണം ചെയ്യപ്പെട്ടു.  തല്‍ഫലമായി മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായ രീതിയിലുള്ള മാറ്റങ്ങള്‍ ഭൂമുഖത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യജീവന്റെയും സംസ്‌ക്കാരത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഭൂവിഭവങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച്, നിലവിലുള്ള സാമൂഹിക, സാമ്പത്തിക പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിനിയോഗം ഒരു ഭൂവിഭാഗത്തിനും കണ്ടെത്തുക എന്നതാണ് ഈ കാലഘട്ട ത്തിന്റെ ആവശ്യം.  ഏതൊരു ആസൂത്രണ സമീപനവും മനുഷ്യന് പരമാവധി ഗുണം നല്‍കുന്നതോടൊപ്പം, ഭൂവിഭവങ്ങളുടെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഭൂവിനിയോഗ കമ്മീഷണര്‍ പറഞ്ഞു. സ്ഥലമാന സങ്കേതങ്ങളിലെ സമീപകാല പുരോഗതിയും, അടിസ്ഥാന ഭൂവിഭവങ്ങളുടെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി അതാതു പ്രദേശത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമഗ്രവും സുസ്ഥിരവും ദീര്‍ഘവീക്ഷണമുളളതുമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനെ ക്കുറിച്ചും സ്ഥലപരമായ വിവരങ്ങള്‍ ഭൂവിനിയോഗാസൂത്രണത്തിന് കാര്യക്ഷമ മായി ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ആസൂത്രകര്‍, ഭരണകര്‍ത്താക്കള്‍, തദ്ദേശ ഭരണമേധാവികള്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്ദ്ധര്‍, ശാസ്ത്രജ്ഞര്‍, എന്നിവര്‍ക്ക് ഭൂവിനിയോ ഗാസൂത്രണത്തെകുറിച്ച് ഉള്‍കാഴ്ച്ച നല്‍കുന്നതിനും ആസൂത്രകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമായ രീതിയില്‍ നൂതന സമീപനങ്ങളുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും വികസന പദ്ധതികള്‍ കൂടുതല്‍ മെച്ചമായി തയ്യാറാക്കുന്നതിനും സെമിനാര്‍ സഹായകരമാവും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമള്ളവര്‍ 23ന് മുമ്പായി പേരുവിവരം അറിയിക്കേണ്ടതാണ്. (ഹമിറൗലെയീമൃറ@്യമവീീ.രീാ, 9072775236). വിശദമായ കാര്യപരിപാടി ംംം.സഹൌയ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss