|    Mar 24 Fri, 2017 7:25 pm
FLASH NEWS

സംസ്ഥാന ബധിര കായികമേള: കോട്ടയം മുന്നേറുന്നു

Published : 28th August 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 22ാമത് സംസ്ഥാന ബധിര കായികമേളയില്‍ 111.5 പോയിന്റ് നേടി കോട്ടയം മുന്നേറുന്നു. 97 പോയിന്റോടെ എറണാകുളവും 96.5 പോയിന്റോടെ ആതിഥേയരായ കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഫുട്‌ബോളില്‍ കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ടീമുകള്‍ സെമിയില്‍ കടന്നു. വോളിബോളില്‍ പാലക്കാട്, കൊല്ലം, എറണാകുളം, മലപ്പുറം ടീമുകളും സെമിയില്‍ കടന്നു. ടേബിള്‍ ടെന്നീസില്‍ ഒന്നാമതായി എം പി മുന്‍വിറും(മലപ്പുറം), രണ്ടാംസ്ഥാനത്ത് എ ഇബ്രാഹിം(മലപ്പുറം), മൂന്നാംസ്ഥാനത്ത് മുജീബ് റഹ്മാനും ഡബിള്‍സില്‍ എം പി മുനവ്വിര്‍, എ ഇബ്രാഹിം(മലപ്പുറം) ഒന്നാമതും കെ ടി സക്കീര്‍, ഹാരിഷ്(വയനാട്) രണ്ടാം സ്ഥാനത്തും കെ അനൂപ്, ജയകൃഷ്ണന്‍(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.
വനിതാ സിങ്കിള്‍സില്‍ മീരാ പി മോഹന്‍(കൊല്ലം) ഒന്നാമതും റിയാ റാഫി(കോട്ടയം) രണ്ടാമതും രാജേശ്വരി ശ്രീനിവാസ് റാവു(പാലക്കാട്)മൂന്നാം സ്ഥാനവും നേടി. ഡബിള്‍സില്‍ രാജേശ്വരി ശ്രീനിവാസ് റാവു, പി ടി റീന(പാലക്കാട്) ഒന്നാംസ്ഥാനവും റിയ റാഫി, അന്‍ജ കുര്യാക്കോസ്(കോട്ടയം) രണ്ടാംസ്ഥാനവും നേടി.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക